Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കോതമംഗലം വടാട്ടുപാറയില്‍ സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളന്‍തണ്ണി പുത്തന്‍പുരയ്‌ക്കല്‍ ജോസ് വര്‍ഗീസ് (65) ഭാര്യ സൂസന്‍ (സൂസി-60) എന്നിവരാണ് മരിച്ചത്.
ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡില്‍ തുണ്ടം ഭാഗത്തായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു
അപകടത്തെത്തുടര്‍ന്ന് ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Recent Posts