Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

നളദമയന്തിമാരുടെ കഥ പറയുന്ന ഈ ഗാനത്തിലെ 'കൽപകോദ്യാനം' എന്നാൽ 'തെങ്ങിൻ തോപ്പ്' ആണെന്നാണ് ശരത് വ്യാഖ്യാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 07:55 pm IST
inKerala, Music

കൊച്ചി: സംഗീത റിയാലിറ്റി ഷോയില്‍വയലാര്‍ എഴുതിയ സാമ്യമകന്നോരുദ്യാനമേ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം സംഗീതസംവിധായകന്‍ ശരത് പറഞ്ഞുകൊടുത്തത് പൊട്ടത്തെറ്റായിരുന്നുവെന്ന വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വയലാർ രാമവർമ്മ രചിച്ച പ്രശസ്തമായ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന ഗാനത്തിന്റെ വരികൾക്ക് ശരത് നൽകിയ തെറ്റായ വ്യാഖ്യാനത്തെ ചൂണ്ടിക്കാണിച്ചാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നളദമയന്തിമാരുടെ കഥ പറയുന്ന ഈ ഗാനത്തിലെ ‘കൽപകോദ്യാനം’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് ‘തെങ്ങിൻ തോപ്പ്’ ആണെന്നാണ് ശരത് വ്യാഖ്യാനിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇന്ദ്രന്റെ നന്ദനവനത്തിന് പോലും ഉപമിക്കാൻ കഴിയാത്തത്ര മനോഹരമായ ഉദ്യാനത്തെ കുറിച്ചാണ് ഉണ്ണായിവാര്യരുടെ ഈ പദത്തിന്റെ പശ്ചാത്തലത്തിൽ വയലാർ എഴുതിയിരിക്കുന്നത്. ദേവി എന്ന സിനിമയില്‍ വയലാര്‍ എഴുതിയ സാമ്യമകന്നോരുദ്യാനമേ കല്‍പകോദ്യാനമേ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ജി.ദേവരാജന്‍മാസ്റ്ററാണ്.

സംഗീത റിയാലിറ്റി ഷോയില്‍ വിധികർത്താവായിരിക്കുന്ന സംഗീത സംവിധായകൻ ശരത് അവതാരകയായ പെൺകുട്ടിയോട് സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ എന്ന വരിയുടെ അർത്ഥം ചോദിക്കുന്നു. കൗമാരക്കാരിയായ അവതാരക അർത്ഥം തെറ്റിച്ച് പറയുമ്പോൾ ശരത് പതിവ് രീതിയിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ വിപണന തന്ത്രം എന്നെ കരുതിയുള്ളു. ഉടനെയാണ് ശരത് ‘സാമ്യമകന്നോരുദ്യാനമേ കല്‍പകോദ്യാനമേ’ എന്ന വരികളുടെ അര്‍ത്ഥം പറയാന്‍ തുനിഞ്ഞത്.പക്ഷെ ശരത് അർത്ഥം പറഞ്ഞു കൊടുക്കുന്നത് കേട്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും, അതിനേക്കാൾ ഭേദം ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരമായിരുന്നു എന്നും ശാരദക്കുട്ടി തന്റെ കുറിപ്പിലൂടെ പ്രതികരിച്ചു.

മലയാളത്തിലെ അതിപ്രശസ്തമായ പ്രണയ ഗാനമാണത്. ഉണ്ണായി വാര്യരുടെ നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാര പ്രധാനമായ പദത്തിലെ ഭാഗങ്ങൾ ചേർത്ത് വയലാർ എഴുതിയ ആ ക്ലാസിക് ​ഗാനത്തെ ദേവരാജൻ മാസ്റ്റർ തൊട്ടതെങ്ങനെയെന്നെങ്കിലും അതിനുപയോഗിച്ച രാഗ ഭംഗിയുടെ ഔചിത്യമെങ്കിലും മനസിലാക്കാതെ അതിൽ കയറി മേയാൻ ശരത് കാണിച്ച ആ ധൈര്യം അപാരം തന്നെ. എല്ലാം അറിയാമെന്ന ഭാവത്തിൽ ഇത്തരമൊരു വലിയ തെറ്റ് പറയുമ്പോൾ ചുരുങ്ങിയ പക്ഷം എന്തെങ്കിലും തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതായിരുന്നു എന്ന് ശാരദക്കുട്ടി വിമർശിക്കുന്നു. വരികളുടെ അർത്ഥം കൃത്യമായി അറിയാതെ വ്യാഖ്യാനിക്കുന്നത് അഹങ്കാരമാണെന്നും ശാരദക്കുട്ടി കുറിച്ചു.

ശാരദക്കുട്ടിയെ പിന്തുണച്ച് രവിമേനോനും; ശരതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം

ഈ പ്രസ്താവനയുടെ പേരില്‍ സംഗീതസംവിധായകന്‍ ശരതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. ചലച്ചിത്രഗാനങ്ങളെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള രവി മേനോനും ശാരദക്കുട്ടിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. രവി മേനോന്‍ മാത്രമല്ല, നിരവധി പേര്‍ ശരതിനെതിരെ രംഗത്ത് വന്നു. വരികളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാതെയുള്ള ഇത്തരം പ്രസ്താവനകൾ ഗാനരചയിതാക്കളോടും സാഹിത്യത്തോടും ചെയ്യുന്ന അനീതിയാണെന്ന അഭിപ്രായം വ്യാപകമായി ഉയരുകയാണ്.

Tags: Amrita music reality showVayalar songsaamyamakannorudyanameKalpakodhyanamNalacharithamLatest newssaradakuttySaradhakkuttyMusic director Sharath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.