ടോക്യോ: ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം.വുഷുവില്‍ മണിപ്പൂര്‍കാരി റോഷിബിന ദേവി വെള്ളി നേടി. ഷൂട്ടിംഗില്‍ അനന്ത് ജീത് സിംഗ് പാരിനാസ് ജോഡിയും റോവിംഗില്‍ സത്‌നാം സിംഗ് സല്‍മാന്‍ ഖാന്‍ സഖ്യത്തിനും വെങ്കലം കിട്ടി.
പുരുഷന്മാരുടെ നൂറ് മീറ്ററില്‍ ഗുരീന്ദര്‍വീര്‍ സിംഗും അനിമേഷ് കുജൂറും സെമിയില്‍ കടന്നു. 4*400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ മലയാളി താരം ടി എസ് മനു ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് വെള്ളി ലഭിച്ചു. വനിതാ കബഡിയില്‍ ഇന്ത്യ സെമിയിലെത്തി.
















