ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയാണിപ്പോൾ പാറ്റാപാർട്ടി നേതാവ് അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരിക്കുന്നത് . ബംഗാളിൽ മമതാ ബാനർജിയുടെ മണ്ഡലത്തിൽ നിന്ന് 50000 വോട്ടും , എംകെ സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് ഒരുലക്ഷം വോട്ടും കേജ്‌രിവാളിന്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടുകളും വെട്ടിയെന്ന് സിജെപി ആരോപിച്ചു. കേരളത്തിൽ പിണറായി സർക്കാർ പരാജയപ്പെട്ടത് വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ കാരണമാണെന്നുമാണ് പാറ്റകളുടെ കണ്ടുപിടുത്തം.
ഉദ്ദവ് താക്കറെ, ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി, എം കെ സ്റ്റാലിൻ, പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാൾ എന്നിവർ നേരിട്ട തിരിച്ചടി കേവലം യാദൃശ്ചികമല്ലെന്നും കൃത്യമായ പാറ്റേൺ ആണെന്നുമാണ് സിജെപി വാദം. ഹരിയാന, മഹാരാഷ്‌ട്ര, ഡല്‍ഹി ഇലക്ഷനുകള്‍ ബിജെപി ജയിച്ചത് ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയതുകൊണ്ടാണെന്നാണ് പാറ്റകൾ പറഞ്ഞു വയ്‌ക്കുന്നത് .
എന്നാൽ 2024 ഒക്ടോബറിലാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നത് . മഹാരാഷ്‌ട്രയിൽ 2024 നവംബറിലും, ഡൽഹിയിൽ 2025 ഫെബ്രുവരിയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ചുമതലയേറ്റതാകട്ടെ 2025 ഫെബ്രുവരി 19 നുമാണ്.
മാത്രമല്ല 2024 ൽ നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയത് സോറൻ സർക്കാരുമാണ്. അതുകൊണ്ട് തന്നെ മഹാരാഷ്‌ട്ര,ഡൽഹി , ഹരിയാന തെരഞ്ഞെടുപ്പുകളിൽ ഗ്യാനേഷ് കുമാർ കാരണമാണ് ബിജെപി ജയിച്ചതെന്ന് എങ്ങനെ പറയാനാകുമെന്നാണ് ചോദ്യം.














