തിരുവനന്തപുരം:സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം.തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് അന്ത്യ കര്‍മങ്ങള്‍ നടന്നത്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.സൂര്യ നാടക കളരിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
കലാ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
സൂര്യ കൃഷ്ണമൂര്‍ത്തിക്ക് പ്രിയപ്പെട്ട സമയമായിരുന്ന വൈകിട്ട് 6.45 ന് ആയിരുന്നു സംസ്‌കാരം. തന്റെ വിജയത്തിന്റെ രഹസ്യങ്ങളിലൊന്നായി അദ്ദേഹം വിശ്വസിച്ചിരുന്ന സമയമാണിത്.
















