
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി. ഡി സതീശൻ ഉൾപ്പടെയുള്ള ഇടതു വലത് നേതാക്കൾ. പേരുകൾ പുറത്തു വിട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഷോൺ ജോർജ് പുറത്തു വിട്ടത്. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിത്.
എൽഡിഎഫ്, യുഡിഎഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി.ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും വ്യക്തമാക്കി. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
പുറത്തുവന്ന കണക്കുകൾ നിരവധിയായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണെന്നും ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും വിഷയം വിജിലൻസ് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും ഷോൺ ജോർജ് ചോദിക്കുന്നു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു…, കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ ബി ഗണേഷ് കുമാർ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്.