Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2026, 08:25 am IST
inEditorial

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഡോ.തോമസ് ഐസക് രംഗത്തു വന്നത് പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. ഐസക്കിന് ഇത്രയും ധൈര്യമുണ്ടെന്ന് ആരും കരുതി യിരുന്നില്ല. വിഎസ് സര്‍ക്കാരിലും ഒന്നാം പിണറായി സര്‍ക്കാരിലും ധനമന്ത്രിയായിരുന്നിട്ടും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐസക്കിന് സീറ്റ് നിഷേധിക്കുകയായിരുന്നല്ലോ. ഇതുകൊണ്ട് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിയാവാനും കഴിഞ്ഞില്ല. കരുതിക്കൂട്ടി വെട്ടിനിരത്തിയതാണെങ്കിലും കാര്യമായ പ്രതിഷേധമൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി കഴിയുകയാണ് ഐസക് ചെയ്തത്. താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇടയ്‌ക്കിടെ ചില പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയുടെ അവലോകനത്തെ പിന്തുണച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ ചില കാര്യങ്ങള്‍ ഐസക് തുറന്നടിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഎമ്മിന് നല്‍കിയത് ഷോക്ക് ട്രീറ്റ്‌മെന്റാണെന്നും, പാര്‍ട്ടി ഭരണത്തില്‍ പത്തുകൊല്ലം തികച്ചപ്പോള്‍ നമ്മുടെ അഹങ്കാരം കൂടിയെന്നുമാണ് ഐസക് പരസ്യമായി പ്രസംഗിച്ചത്. പാര്‍ട്ടിക്ക് ജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ല. ജനവികാരം കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ എന്താണ് പറഞ്ഞതെന്ന് പാര്‍ട്ടിക്ക് വ്യാഖ്യാനിക്കാനായില്ല. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കൊടുക്കണം. ബാങ്കുകളിലെ പണം പാര്‍ട്ടിയുടെ പണമല്ല. വായ്‌പ തിരിച്ചടയ്‌ക്കാത്തവരെ പാര്‍ട്ടി പുറത്താക്കണം. നമ്മള്‍ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നണം എന്നൊക്കെയാണ് ഐസക് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായ പോരായ്‌മകള്‍ കണ്ടെത്തി തിരുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. ഇത് പ്രത്യക്ഷത്തില്‍ തന്നെ പിണറായി വിജയനെ തള്ളിപ്പറയുന്നതാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സിപിഎമ്മിനെ വേട്ടയാടുന്നത് തുടരുകയാണ്.10 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും പാര്‍ട്ടി എന്തുകൊണ്ടാണ് തോറ്റതെന്ന് കണ്ടെത്തുന്നതില്‍ നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് പല തെറ്റുകളും സംഭവിച്ചുവെന്നും, ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തി കണ്ടെത്തിയതാണ്. പക്ഷേ പിണറായി വിജയനെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കള്‍ ഈ നിലപാട് അംഗീകരിക്കുന്നില്ല. പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയി സ്വതന്ത്രന്മാരായി മത്സരിച്ച് ജയിച്ച വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കേന്ദ്രകമ്മിറ്റി കണ്ടെത്തിയ കാര്യങ്ങള്‍ പിണറായി വിജയന്‍ തള്ളിക്കളയുകയുണ്ടായി.

താന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കല്ല തെറ്റുപറ്റിയതെന്നും, ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്നും, അവര്‍ തെറ്റ് തിരുത്തണമെന്നുമാണ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇവരെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി എന്തുതന്നെ പറഞ്ഞാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇതിനെയാണ് തോമസ് ഐസക് പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷം പേരും ഇക്കാര്യത്തില്‍ ഐസക്കിനെ പിന്തുണയ്‌ക്കുമെന്ന് ഉറപ്പാണ്. അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഐസക് പച്ചയ്‌ക്ക് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. ചോദ്യം ചെയ്തിരിക്കുന്നത് പി
ണറായിയെയാണ്. ഐസക്കിന് വിധിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Tags: election defeatCPM Keralaagainst Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.