
കോട്ടയം: വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി ജാഹിദുള്‍ ഇസ്ലാം (22) ആണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷന് സമീപം ബാഗുമായി നില്‍ക്കുകയായിരുന്ന ഇയാളെ സംശയംതോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. നൈറ്റ് പട്രോളിംഗിനിടെയാണ് ഇയാള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഈരാറ്റുപേട്ടയില്‍ താമസിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ക്കെതിരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും എന്‍ഡിപിഎസ് പ്രകാരം നാല് കേസുകള്‍ നിലവിലുണ്ട്.