
തിരുവനന്തപുരം:തുലാമാസ പൂജകളോടനുബന്ധിച്ച് ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍ എത്തും.മണ്ഡല മകരവിളക്ക് ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തും.
നിലവില്‍ അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമലയില്‍ ചേരേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം നേരത്തെ സന്ദര്‍ശനം നടത്തും.
അതിനിടെ മണ്ഡലകാല സമയത്ത് ദേവസ്വം ബോര്‍ഡിനെ മാറ്റാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമലയിലെ നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
അതേസമയം, സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ യാതൊരുവിധ വിയോജിപ്പുകളുമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ണമായും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.