Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: റേഞ്ച് റോവര്‍ കാര്‍ ഉപയോഗിച്ചത് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ വാദം കളളം. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്‍കി പൊതുഭരണവകുപ്പ് ഉത്തരവ് ഇതുവരെയിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്ന് കുര്‍ഗിലേക്കുള്ള യാത്രയ്‌ക്ക് മാത്രമാണ് മന്ത്രിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റേഞ്ച് റോവറിന്റെ നമ്പര്‍ നല്‍കിയിട്ടുണ്ട്.

മന്ത്രിമാര്‍ക്ക് സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ആവശ്യമാണ്. മുമ്പ് പലമന്ത്രിമാരും ഇങ്ങനെയാണ് ആഡംബര കാര്‍ ഔദ്യോഗിക കാറാക്കിയത്. സൗദി അറേബിയയില്‍ ബിസിനസുകാരനായ യാക്കൂബ് എന്ന ഷാജിയുടെ സുഹൃത്തിന്റെ കോടികള്‍ വിലയുളള റേഞ്ച് റോവര്‍ ആണ് മന്ത്രി ഉപയോഗിച്ചത്.

എന്നാല്‍ വിവാദം ആയപ്പോള്‍, നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ വച്ചിട്ടുളള സുഹൃത്തുക്കള്‍ക്ക് യാക്കൂബ്ക്കയെ പോലെ പ്രശസ്തന്‍ ആകാന്‍ ആഗ്രമുണ്ടെങ്കില്‍ എനിക്ക് തരാം. ആവശ്യമായ അനുമതി വാങ്ങി ഞാന്‍ ഉപയോഗിച്ചോളാം എന്നാണ് ഷാജി പറഞ്ഞത്.നിലവില്‍ റേഞ്ച് റോവര്‍ ഉടമയ്‌ക്ക് മടക്കി നല്‍കി യൂറോപ്യന്‍ പര്യടനത്തിലാണ് ഷാജി.മന്ത്രി ആവശ്യപ്പെട്ടാല്‍ ഇനിയും റേഞ്ച് റോവര്‍ നല്‍കുമെന്ന് ഉടമ യാക്കൂബ് പറഞ്ഞു.

 

 

Recent Posts