ആലുവ : ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി ആലുവ പൊലീസിന്റെ പിടിയിൽ. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ് വാനിനെയാണ് (24) ആലുവ സി.ഐ. പി.എം.ഷമീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് ഇയാൾ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. ഈ കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുട്ടമശ്ശേരിയിൽ വച്ച് കെ എസ് ആർ ടി സി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
ആശുപത്രികൾക്കു നേരെയുള്ള അക്രമം തടയുന്നതിനുള്ള അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്നതും ഒരു ലക്ഷം രൂപ പിഴ ശിക്ഷ ലഭിക്കുന്നതുമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കെക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്നു പറഞ്ഞ് ഇവർ രണ്ട് പേരും നഴ്സിംഗ് അസിസ്റ്റൻറിനെ മർദ്ദിച്ചത്.
സി പി.ഒ മാരായ കെ.എം.മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ എന്നിവരും അന്വേഷണ സംഘം ത്തിലുണ്ടായിരുന്നു.
















