മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടി.കെ. ഉന്നതിയിലെ സജിതയുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും തെരച്ചില്‍ പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കി.
കോട്ടക്കല്‍ എടരിക്കോട് മങ്ങാടന്‍ അനസ് യാസീന്‍, തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയിരുന്നത്.
















