കൊച്ചി: താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? . ഇരുവരും വേര്‍പിരിഞ്ഞുവെന്ന മട്ടില്‍ മനോരമയുടെ വനിതാ മാസികയായ വനിതയുടെ ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് പടര്‍ന്നു പിടിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് താരദമ്പതികള്‍ വ്യക്തമാക്കിയെന്ന തരത്തില്‍ മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതു സംബന്ധിച്ച് ഇരുവരും നേരിട്ട് സ്ഥിരീകരിച്ചിട്ടുമില്ല. കുറച്ചുനാളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിനുവിന്‌റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കാണാനില്ലായിരുന്നു. ഇതോടെയാണ് വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ വിദ്യയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒന്നിച്ചുളള ചിത്രങ്ങള്‍ ഉണ്ടുതാനും.
‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ നായകനായ വിനു മോഹന്‍, നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകനാണ്. തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യില്‍ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009-ല്‍ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. ജനപ്രിയ പരമ്പരകളിലൂടെയും ശ്രദ്ധേയയായിരുന്നു.
2013-ലായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ വിനു മോഹനും വിദ്യയും തമ്മിലുള്ള പ്രണയവിവാഹം. വിവാഹശേഷം സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമായിരുന്നു.
















