Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായ 'ഇന്ദുലേഖ'യായി മീന പകർന്നാടിയ സിനിമയാണ് ചന്ദ്രോത്സവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 09:02 pm IST
inEntertainment

മലയാളികളുടെ പ്രിയനടി മീനയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സ്പെഷ്യൽ ബെർത്ത്ഡേ പോസ്റ്റർ പുറത്തിറങ്ങി. പഴയ കാല സൂപ്പര്‍ ഹിറ്റ് സിനിമയായ ചന്ദ്രോത്സവത്തിന്റെ 4കെ പതിപ്പ് വീണ്ടും തിയറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായ ‘ഇന്ദുലേഖ’യായി മീന പകർന്നാടിയ സിനിമയാണ് ചന്ദ്രോത്സവം. മീനയുടെ ഇന്ദുലേഖ എന്ന കഥാപാത്രത്തിനുള്ള മനോഹരമായ ഉപഹാരമായാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

​ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ‘ചന്ദ്രോത്സവം’ 2005 ഏപ്രിൽ 14-നാണ് വിഷു റിലീസായി തിയറ്ററുകളിലെത്തിയത്. ശ്രീഹരിയുടേയും ഇന്ദുലേഖയുടേയും തീവ്രമായ പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളും ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒപ്പം തമിഴ് താരം രഞ്ജിത്ത് അവതരിപ്പിച്ച രാമനുണ്ണി എന്ന വില്ലൻ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു . ഈ പ്രിയപ്പെട്ട കഥാപാത്രങ്ങളേയും അപൂർവ്വ നിമിഷങ്ങളേയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ-റിലീസിലൂടെ ഒരുങ്ങുന്നത്.

​ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക വിദ്യയോടെ പുനരവതരിപ്പിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K ദൃശ്യ മികവും Dolby Atmos ശബ്ദ സാങ്കേതികവിദ്യയും റീമാസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ പ്രണയാതുരമായ ഗാനങ്ങൾ പുതിയ ശബ്ദമികവിൽ തിയറ്ററുകളിൽ ആസ്വദിക്കാം. മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജശ്രീ സന്തോഷ്, ഛായാഗ്രഹണം – അളഗപ്പൻ എൻ, എഡിറ്റിംഗ് – എൽ. ഭൂമിനാഥൻ, സംഗീതം – വിദ്യാസാഗർ, ഗാനരചന – ഗിരീഷ് പുത്തഞ്ചേരി, കലാസംവിധാനം – സുരേഷ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ – ആന്റോ ജോസഫ്, മേക്കപ്പ് – പി.വി. ശങ്കർ, വസ്ത്രാലങ്കാരം – വേലായുധൻ കീഴില്ലം, കൊറിയോഗ്രഫി – ത്യാഗരാജൻ, അസോസിയേറ്റ് ഡയറക്ടർ – എം. പത്മകുമാർ, പ്രോജക്ട് മാനേജ്മെന്റ് – അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ് – ഷാൻ ആഷിഫ്, അസോസിയേറ്റ് കളറിസ്റ്റ് – അരുൺ സി.എസ്, അറ്റ്മോസ് മിക്സിംഗ് – ഹരി നാരായണൻ, മാർക്കറ്റിംഗ് – കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്, 4K റീമാസ്റ്ററിംഗ് – ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ് – ശബരി ശങ്കർ, പി ആർ ഓ – മനു ശിവൻ.

Tags: Latest infoMEENALatest newsChandrolsavam4K printrereleasemalayalam cinema@Mohanlal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.