Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Sep 17, 2026, 08:46 am IST
inKerala

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈ കോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ഇ ഡിക്ക് നല്കിയിരുന്ന മൊഴികള്‍ കേസില്‍ ഉള്‍പ്പെട്ടവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ മാസപ്പടി കേസിന്റെ വിശ്വാസ്യത തകര്‍ത്ത് ദുര്‍ബലപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ ഗുരുതരമായ തെളിവുകള്‍ നിരത്തി അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ ഡി കത്ത് നല്കിയിട്ട് ഒരാഴ്ചയിലേറെയായി. ഇതില്‍ കേസെടുക്കാത്തതും ധാരണയുടെ അടിസ്ഥാനത്തിലാണ്.

സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ. സുരേഷ് കുമാര്‍ ഇ ഡിക്ക് നല്കിയ മൊഴി ഇന്നലെ തള്ളി. എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനം നല്കിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കള്‍ക്ക് പണം നല്കിയിട്ടുണ്ടെന്നുമുള്ള മൊഴിയില്‍ നിന്നാണ് പിന്മാറിയത്. ഇ ഡി ഉദ്യോഗസ്ഥരുടെ ഭീഷണിക്കും തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും വഴങ്ങിയാണ് അന്ന് മൊഴി നല്കിയതെന്നാണ് സുരേഷ് കുമാറിന്റെ പുതിയ നിലപാട്. 2024 ഏപ്രില്‍ 15നാണ് സുരേഷ് കുമാറിനെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ മൊഴി നല്കിയാല്‍ റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റ് 24 മണിക്കൂറിനുള്ളില്‍ കൊടുക്കണമെന്നാണ് നിയമം. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ മുന്നണികളുടെ ധാരണയാണ്.

സുരേഷ് കുമാറിന്റെ മൊഴിയില്‍, ഇ ഡിയില്‍ നിന്ന് പണം കൈപ്പറ്റിയ ഇരു മുന്നണികളിലെയും നേതാക്കളുണ്ട്. ചുരുക്കപ്പേരുകള്‍ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ ഇ ഡിക്ക് മൊഴി നല്കിയിരുന്നു. ആര്‍സിയെന്നത് രമേശ് ചെന്നിത്തല, കെകെ- പി.കെ. കുഞ്ഞാലിക്കുട്ടി, പിവി- പിണറായി വിജയന്‍. ഒസി- ഉമ്മന്‍ചാണ്ടി, ഐകെ- ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെയാണ് മൊഴി.

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരീസും മൊഴി തിരുത്തിയിരുന്നു. ഇ ഡി ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ ആഗസ്ത് 18ലെ റെയ്ഡിനിടെ നല്കിയ മൊഴി മാറ്റാന്‍ വാരീസിന് കഴിയില്ലെന്ന് ഇ ഡി വ്യക്തമാക്കി. ഇ ഡി പോലീസ് മേധാവിക്ക് നല്കിയ കത്തില്‍ എജിയും ഡിജിപിയും സംയുക്തമായി ഇന്ന് നിയമോപദേശം നല്കും. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയാല്‍ തീരുമാനമെടുക്കും. ഇ ഡി ആവശ്യപ്പെട്ട പ്രകാരം കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്തി കേസ്, നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുക. കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

Tags: Pinarayi VijayanCMRL-Exalogic caseVeena vijayan's Exalogic caseസിഎംആര്‍എല്‍-എക്സാലോജിക്മാസപ്പടി കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.