Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 10:10 am IST
inSports

രണ്ട് ദിവസത്തിനകം തുടങ്ങാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലൂടെ ഭാരത താരങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ തവണത്തെ സെഞ്ചുറി മെഡല്‍ നേട്ടം ആവര്‍ത്തിക്കലാണ്. 2022ലെ ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം നേടിയെടുത്തത് 106 മെഡലുകളാണ്. ഗെയിംസിലും അത്‌ലറ്റിക്‌സ് ഇനങ്ങളിലും ഭാരതത്തിനായി വനിതാ താരങ്ങള്‍ മെഡല്‍വേട്ടയില്‍ നിര്‍ണായക പങ്കാണ് അന്ന് വഹിച്ചത്.

ഹാങ്ഷൂവില്‍ 106 മെലുകളുമായി ഭാരത താരങ്ങള്‍ നാട്ടിലെക്കെത്തിയപ്പോള്‍ ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, ആര്‍ച്ചെറി പിന്നെ ക്രിക്കറ്റ് അടക്കമുള്ള ഗെയിംസുകളുടെ വിഭാഗത്തില്‍ വലിയ പങ്കാണ് വനിതാ താരങ്ങള്‍ വഹിച്ചത്. ഇക്കൊല്ലം അത് ആവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുങ്ങിയിട്ടുള്ള താരനിരയിലേക്കൊന്നു ഇറങ്ങിചെല്ലാം.

വെടികോപ്പുകള്‍ മിനുക്കി മനു, ഇഷ സംഘം

ഭാരതം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഇനമാണ് ഷൂട്ടിങ്. ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്‌സിന്റെ ഒരേ പതിപ്പില്‍ ഇരട്ട മെഡല്‍ വാങ്ങിക്കൂട്ടിയ പകിട്ടോടെയാണ് മനു ഭാക്കര്‍ തയ്യെറെടുക്കുന്നത്. പാരീസ് ഒളിംപിക്‌സില്‍ കൈവരിച്ച ആ നേട്ടത്തിന് ശേഷം മനു ആദ്യമായി പങ്കെടുക്കുന്ന വലിയ കായിക മാമാങ്കമാണിത്. പിസ്റ്റള്‍ വിഭാഗത്തിലാണ് വൈഷ്ണവി മത്സരിക്കുന്നത്. ഐച്ചി-നഗോയയില്‍ മൂന്ന് ഇനങ്ങളിലാണ് മനു മത്സരിക്കുന്നത്-10 മീറ്റര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍(രണ്ടും വ്യക്തിഗതം), 25 മീറ്റര്‍ വനിതാ ടീം ഇനം. പിസ്റ്റള്‍ ഇനത്തിലാണ് മറ്റൊരു ഷൂട്ടിങ് താരം ഇഷാ സിങ്ങും മത്സരിക്കുന്നത്. ഹാങ്ഷൂവില്‍ മെഡലുകള്‍ വാരിക്കൂട്ടിയ താരം. 25 മീറ്റര്‍ പിസ്റ്റളിലെ ലോക ഒന്നാം നമ്പര്‍ വനിതാ താരം. 10 മീറ്ററിലെ രണ്ടാം നമ്പറും. ഇലവേനില്‍ വാളറിവാന്‍, സോനം മാസ്‌കര്‍, വിദാര്‍സ വിനോദ്, ആക്ഷി ചൗക്‌സി, സുറുചി സിങ് എന്നിവരാണ് ഭാരതത്തിനായി കാഞ്ചിവലിക്കാനിറങ്ങുന്ന മറ്റ് വനിതാ താരങ്ങള്‍.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വീണ്ടും സിന്ധു

മങ്ങിയ ഫോം തിരിച്ചുപിടിച്ച ഊര്‍ജ്ജസ്വലതയിലാണ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വനിതാ സിംഗിള്‍സിലും വനിതാ ടീം ഇനത്തിലും ജപ്പാനില്‍ മത്സരിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത ഒളിംപിക്‌സുകളില്‍ ഭാരതത്തിനായി മെഡല്‍ നേടി. ഇക്കഴിഞ്ഞ ജൂലൈയില്‍ ജപ്പാന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കേരളത്തിന്റെ വനിതാ പ്രതീക്ഷയുമുണ്ട്. ഡബിള്‍സില്‍ ഗോയത്രി ഗോപിചന്ദിനൊപ്പം മത്സരിക്കുന്ന കണ്ണൂര്‍ ഇരട്ടി സ്വദേശി ട്രീസ ജോളി മത്സരിക്കാനിറങ്ങുന്നുണ്ട്. ഫിലിപ്പൈന്‍സ് ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ കിരീടമുയര്‍ത്തിയാണ് ഇരുവരും ജപ്പാനിലെത്തിയിരിക്കുന്നത്.

പൂര്‍ണത തേടി ചാനു

ഒളിംപിക്‌സില്‍ വെള്ളിയും രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുള്ള ഭാരോദ്വഹന താരം മിരാബായി ചാനുവിന് കിട്ടാക്കനിയാണ് ഏഷ്യന്‍ ഗെയിംസ്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് മുതല്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ അവസരത്തില്‍ ഒമ്പതാം സ്ഥാനം. 2018ല്‍ പരിക്ക് കാരണം പങ്കെടുക്കാനായില്ല. ഒളിംപിക് മെഡല്‍ ജേതാവ് എന്ന പ്രൗഢിയോടെ കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തേ എത്തിയുള്ളൂ. അടുത്തിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ചാനു സ്വര്‍ണം നേടിയ ശേഷം ഇനി താന്‍ മത്സരിക്കുന്നത് 49 കിലോ വിഭാഗത്തിലായിരിക്കുമെന്ന് വെളിപ്പെടുത്തി.

ഇടിക്കൂട്ടില്‍ പ്രീതി, ഗോദയില്‍ അന്തിം

ബോക്‌സര്‍ പ്രീതി പവാര്‍ വലിയ പ്രതീക്ഷയിലാണ്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍. മുന്‍പ് ഏഷ്യന്‍ ഗെയിംസില്‍ മെഡലും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും സ്വന്തമാക്കി. 53 കിലോ വനിതാ ഗുസ്തിയില്‍ മത്സരിക്കാനിറങ്ങുന്ന അന്തിം പംഘാലും പ്രതീക്ഷ വാനോളമാണ്. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല ജേത്രിയാണ്. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.

അമ്പെയ്‌ത്തില്‍ ജ്യോതി

വനിതകളുടെ അമ്പെയ്‌ത്തില്‍ വലിയ പ്രതീക്ഷ നല്‍ക്കുന്ന താരമാണ് ജ്യോതി സുരേഖ. കഴിഞ്ഞ തവണ കൗമ്പൗണ്ട് ഇനത്തില്‍ മെഡല്‍ നേടിയിരുന്നു. നേട്ടം ആവര്‍ത്തിക്കാന്‍ ഇക്കുറിയും ഉണ്ടാകും.

ട്രാക്കില്‍ പ്രതീക്ഷ പകര്‍ന്ന് പാരുള്‍

അയ്യായിരം മീറ്ററില്‍ നിലവിലെ മെഡല്‍ ജേതാവാണ് പാരുള്‍ ചൗധരി. ഹാങ്ഷൂവില്‍ 5000 മീറ്ററിലും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും വെള്ളി സ്വന്തമാക്കിയ താരം. കഴിഞ്ഞ തവണ വെള്ളി നേടിയ മറ്റൊരു താരം കൂടിയുണ്ട്, ജ്യോതി യറാജി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ തവണ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ നിലവിലെ ദേശീയ റിക്കാര്‍ഡ് താരം കൂടിയാണ്. ആന്‍സി സോജന്‍, പൂജ സിങ്, ഷൈലി സിങ് എന്നിവരും അത്‌ലറ്റിക്‌സില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന ഭാരത താരങ്ങളാണ്.

മിന്നിക്കാന്‍ ക്രിക്കറ്റ്, ഹോക്കി, കബഡി ടീമുകളും

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയാണ് വനിതാ ടീം ജപ്പാനില്‍ എത്തുന്നത്. നിലവിലെ സ്വര്‍ണ ജേതാക്കള്‍ കൂടിയായ ടീമിനെ നയിക്കുന്നത് ഹര്‍മന്‍ പ്രീത് കൗര്‍ തന്നെ.

വനിതാ ഹോക്കി ടീമിന് ഈ ഏഷ്യന്‍ ഗെയിംസ് 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലേക്കുള്ള ചവിട്ടുപിടയായാണ് കരുതുന്നത്. വനിതാ കബഡിയില്‍ ഇക്കുറി വലിയ പ്രതീക്ഷയാണുള്ളത്.

Tags: Mirabai Chanupv sindhuManu BakarAsian Games 2026Aichi-Nagoya Sports Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Sports

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.