ന്യൂദല്‍ഹി: കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് 2024-ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.കര്‍ണാടകയിലെ മുന്‍ മന്ത്രിയാണ്.
അഞ്ച് പതിറ്റാണ്ടിലേറെയായി അനന്ത് നാഗ് അഭിനയരംഗത്ത് സജീവമാണ്. നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
സെപ്തംബര്‍ 22-ന് ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വച്ച് അനന്ത് നാഗിന് ഈ പുരസ്‌കാരം സമ്മാനിക്കും. 2025ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം അനന്ത് നാഗിനെ ആദരിച്ചിരുന്നു.
മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാളില്‍ സ്വാതി തിരുനാളായി അഭിനയിച്ചത് അനന്ത് നാഗ് ആയിരുന്നു.മലയാളത്തിന് പുറമേ ഹിന്ദി, മറാഠി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അനന്ത് നാഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചു.
















