ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ അധ്യക്ഷയുടെ പരാതിയിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിച്ചൊന്നണ് എഫ്‌ഐആര്‍. കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ നഗരസഭ അധ്യക്ഷയെ അധിക്ഷേപിച്ചതാണ് കേസിന് കാരണം.പൂതനയെന്നും അഴിമതിക്കാരിയെന്നും രാജു അപ്‌സര നഗരസഭ അധ്യക്ഷയെ വിളിച്ചിരുന്നു. ആലപ്പുഴ സൗത്ത് പൊലിസാണ് കേസെടുത്തത്.
















