കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുല്‍രാജ്, സിദ്ധാര്‍ഥ് ടി, ബിനില്‍ കൃഷ്ണന്‍, രമിത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആറിലുളളത്.
ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടര്‍ന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.ഒ ജെ ജനീഷിന്റെ വാഹനം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
















