കോട്ടയം:വിവാഹ സത്ക്കാരത്തിന് ഭക്ഷണം വിതരണം ചെയ്യാന്‍ കരാറുണ്ടാക്കി പണം വാങ്ങിയ ശേഷം ഭക്ഷണം നല്‍കാതെ കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കൂത്താട്ടുകുളം പൊലിസ് കേസെടുത്തു.കാഞ്ഞിരപ്പള്ളി ആസ്ഥാനമായുളള ‘ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനെതിരെയാണ് കേസെടുത്തത്. പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലില്‍ സുമംഗലാദേവിയാണ് പരാതി നല്‍കിയത്.
പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് 2026 ആഗസ്റ്റ് 16-ന് ഹല്‍ദി ചടങ്ങിന് 150 പേര്‍ക്കും ആഗസ്റ്റ് 22-ന് നടന്ന വിവാഹ റിസപ്ഷന് 1000 പേര്‍ക്കും ഭക്ഷണം തയാറാക്കി നല്‍കാമെന്ന് പ്രതി ഏറ്റിരുന്നു.മുന്‍കൂറായി പല തവണകളായി ഗൂഗിള്‍ പേ വഴി 1,35,000 രൂപ പരാതിക്കാരിയില്‍ നിന്നും മകനില്‍ നിന്നും കൈപ്പറ്റി.
എന്നാല്‍ ഹല്‍ദി ചടങ്ങിന് 100 പേര്‍ക്ക് മാത്രമാണ് ഭക്ഷണം എത്തിച്ചത്. റിസപ്ഷന്‍ നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഭക്ഷണം എത്തിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും, മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ പറഞ്ഞ് പ്രതി പിന്മാറുകയുമായിരുന്നു.നല്‍കിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കഴിച്ച് ബാക്കി തുകയായ 1,10,000 രൂപ തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പൊലിസ് അന്വേഷണം തുടങ്ങി.
കോട്ടയം, കൊല്ലം ജില്ലകളില്‍ സമാന സ്വഭാവത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതിന് വിഷ്ണു മോഹനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
















