
കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍ വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലിസ്. വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്നമംഗലം -മടവൂര്‍ വരെയും പൂര്‍ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
മലേഷ്യന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ താമരശേരി, ബാലുശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം – വഴിയും മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചെത്തുകടവ്-പെരിങ്ങളം വഴിയും കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എലത്തൂര്‍- പാവങ്ങാട്- നടക്കാവ് വഴിയും യൂണിവേഴ്‌സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടിമൂഴിക്കല്‍- രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂര്‍ വഴിയും കോഴിക്കോട് സിറ്റിയില്‍ പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് – മുണ്ടിക്കല്‍ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൂളക്കടവ് ഇരിങ്ങാടന്‍ പള്ളി – മുണ്ടിക്കല്‍ താഴം – കോട്ടാംപറമ്പ് – മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. വിമാനത്താവളം- റെയില്‍വെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടണം. മലാപ്പറമ്പ് മുതല്‍ കുന്നമംഗലം – മടവൂര്‍ വരെയുള്ള റോഡുകളില്‍ യാതൊരുവിധ വാഹന പാര്‍ക്കിംഗും അനുവദിക്കില്ല.