
കൊച്ചി:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിംഗും ജനങ്ങളെ വലയ്‌ക്കവെ വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. ഇതിലെന്ത് പ്രത്യേകത എന്നല്ലേ? കെ എസ് ഇ ബി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സംഭവവുണ്ടായതെന്നതാണ് പ്രത്യേകത.
സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവെ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി മന്ത്രി മടങ്ങി.അതേസമയം,സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രശ്‌നമല്ല ഇതെന്നാണ് സംഭവത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.
വൈദ്യുതി പ്രതിസന്ധി ഞൊടിയിടയില്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.