നടിയായും അവതാരികയായും സാന്ദ്ര എമിയെ മലയാളികൾ കണ്ടിട്ടുണ്ട്. നടൻ പ്രജിൻ ആണ് സാന്ദ്രയുടെ ഭർത്താവ്. ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട നടിയാണ് സാന്ദ്ര എമി. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം വലിയ മാനസിക വിഷമം സാന്ദ്രയ്‌ക്കുണ്ടായി. പിന്നീട് ചേട്ടൻ മരിച്ചതും ആഘാതമായി. തന്റെ ജീവിതത്തെക്കുറിച്ച് സാന്ദ്ര എമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ കംഫർട്ടബിളായ സിനിമകൾ ഞാൻ ചെയ്യുമായിരുന്നു. അക്കാലത്ത് ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. ചേട്ടൻ ജോലി ചെയ്ത് പഠിക്കുകയായിരുന്നു. അമ്മ ഞങ്ങളെ വിട്ട് കുവെെറ്റിലേക്ക് പോയി. അമ്മയുടെ സഹോദരിമാർ അവിടെയുണ്ടായിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്നു. എന്നാൽ എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല. അമ്മ വേണ്ടിയിരുന്ന ഘട്ടത്തിലൊന്നും എനിക്കൊപ്പം അമ്മയില്ല. അമ്മയെ ആവശ്യമാണെന്ന് ഞാൻ കരുതിയ ഒരിടത്തും അമ്മ എനിക്കൊപ്പമില്ലായിരുന്നു. ഗർഭിണിയായ സമയത്ത് ഞാൻ അമ്മയെ വിളിച്ചു. ഇങ്ങോട്ട് വരൂ എനിക്കൊറ്റയ്‌ക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു.
ഇരട്ടക്കുട്ടികളാണ്. എനിക്കൊന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു. കുറച്ച് നാൾ എനിക്കൊപ്പം വന്ന് നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് അമ്മ പറഞ്ഞു. അമ്മയ്‌ക്ക് ജോലിയായിരുന്നു പ്രാധാന്യം. അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ നോക്കി. ഞങ്ങളെ ഓർത്തില്ല. അതിന് ശേഷം അമ്മയുടെ ജീവിതം സുരക്ഷിതമായ ശേഷം തിരിച്ച് വന്നു. എന്നാൽ എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല. ബിഗ് ബോസ് ഷോയിൽ പോകുമ്പോൾ പോലും മക്കളെ ആർക്കൊപ്പം വിടണമെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് അമ്മ പറഞ്ഞു. അമ്മയുടെ അമ്മയ്‌ക്കൊപ്പമാണ് അമ്മയുള്ളത്. ജോലിക്കാരിയെ അയക്കാം, മക്കൾ സുരക്ഷിതമായിരുന്നാൽ മതിയെന്ന് പറഞ്ഞിട്ട് പോലും അമ്മ കേട്ടില്ലെന്നും സാന്ദ്ര പറയുന്നു.
പ്രജിന്റെ കുടുംബവും ഞങ്ങൾ സാമ്പത്തികമായി മോശം നിലയിലാണ് എന്നറിഞ്ഞപ്പോൾ പിന്മാറി. അമ്മ നോ പറഞ്ഞതിന് കാരണവും അതാണ്. കടബാധ്യത വന്ന സമയത്ത് അമ്മയെ വിളിച്ചപ്പോൾ അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുത്, നിന്റെ പ്രശ്നം എനിക്ക് തരരുതെന്നാണ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചെന്നും സാന്ദ്ര എമി പറയുന്നു.
















