തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണമുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
തത്സമയ വിപണിയില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടായേക്കും.മധ്യപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭിക്കുക. ദല്‍ഹി,ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും.
ഉത്തര്‍ പ്രദേശില്‍ നിന്ന് 100 മെഗാവാട്ടും ഹരിയാനയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി കൂടി ഇന്ന് അധികമായി കിട്ടും.എന്നാലും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യമുണ്ട്. 5000 മെഗാവാട്ട് വരെ ആള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗ്രിഡ് ഫ്രീക്വന്‍സി ക്രമാതീതമായി കുറഞ്ഞിരുന്നു.














