Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

യുപിയില്‍ നിന്ന് അജയകുമാര്‍ കുടയാല്‍

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Sep 10, 2026, 01:22 pm IST
inIndia

ലഖ്‌നൗ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് കൈവരിച്ചത് സമാനതകളില്ലാത്ത വികസന കുതിപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം ക്രമസമാധാനം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവച്ചത്. ഉത്തര്‍പ്രദേശ് ഇന്ന് ഭാരതത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ വിദേശസ്വദേശി നിക്ഷേപങ്ങളാണ് സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ഒന്‍പത് വര്‍ഷത്തിനിടെ ഏകദേശം 12 ലക്ഷം കോടി രൂപയില്‍ നിന്ന് 33 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് 36 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉത്പാദന മേഖലയില്‍ 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി. പ്രതിവര്‍ഷം ആരംഭിക്കുന്ന ഫാക്ടറികളുടെ എണ്ണം ഒരു പതിറ്റാണ്ട് മുന്‍പ് 500 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4,300ലേക്കുയര്‍ന്നു. കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ പിന്നിട്ടു.

ഏകദേശം 96 ലക്ഷം സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക സംസ്‌കരണം, ക്ഷീരമേഖല, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ വന്‍ സാധ്യതകളുണ്ട്. ‘ഒരു ജില്ല, ഒരു ഉത്പന്നം’ പദ്ധതി സംസ്ഥാനത്തിന്റെ എംഎസ്എംഇ ആവാസവ്യവസ്ഥയുടെ നിര്‍ണായക ഘടകമായി.

വ്യാവസായിക വികസനത്തിന് ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനമാണ് സംസ്ഥാനം പിന്തുടരുന്നത്. എക്‌സ്പ്രസ് വേകള്‍ക്ക് സമീപത്തെ വ്യാവസായിക സമുച്ചയങ്ങള്‍ക്ക് 12,500 ഏക്കര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്; പ്രതിരോധ വ്യവസായ ഇടനാഴിക്ക് കീഴില്‍ 5,000 ഏക്കര്‍ വികസിപ്പിച്ചുവരുന്നു. ഇതിനുപുറമെ ബുന്ദേല്‍ഖണ്ഡില്‍ 50,000 ഏക്കര്‍ വ്യാവസായിക മേഖലയും ഒരുക്കുന്നുണ്ട്. ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്‌സ്പ്രസ് വേ അതോറിറ്റി പ്രദേശം പ്രധാന വ്യാവസായിക കേന്ദ്രമായി മാറുകയാണ്. ഇവിടെ ഇതിനകം മൂവായിരത്തോളം വ്യാവസായിക യൂണിറ്റുകള്‍ അനുവദിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നോയിഡയില്‍ ഏകദേശം 200 ജിസിസികളും 200 ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐബിഎം, എച്ച്‌സിഎല്‍, ജെന്‍പാക്ട്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യത്തോടെ ലഖ്‌നൗവും മറ്റൊരു സുപ്രധാന സേവന കേന്ദ്രമായി വളരുകയാണ്. പിഐബിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ച മാധ്യമ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിവരുന്നു.

Tags: Economic Growth’UttarpradeshInfrastructure Developmentlaw and orderChief Minister Yogi Adityanathindustrial investment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.