
കുമളി: പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് കൊല്ലം സ്വദേശി ഗോഡ്‌സണ്‍ പിടിയിലായി. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അഭിരാജനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അമ്മയുടെ സുഹൃത്തായ ഗോഡ്‌സണ്‍ മോശമായി പെരുമാറിയിരുന്നതായി പെണ്‍കുട്ടി അഭിരാജിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ഗോഡ്‌സണിലേക്കു തിരിഞ്ഞത്. ഇതോടെ അയാള്‍ ഒളിവില്‍ പോയി. ഭര്‍ത്താവുമായി പിരിഞ്ഞ് സുഹൃത്തായ ഗോഡ്‌സനൊപ്പമാണ് പെണ്‍കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്.
വീട്ടിലെ കടുത്ത മാനസികവും ശാരീരികവുമായ പീഡനം പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി പൊലീസ് വിലയിരുത്തുന്നു.
കൊച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഗോഡ്‌സണ്‍ പിടിയിലായത്.
ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.