Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 12:33 pm IST
inIndia

ഫിറോസ്‌പൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ ചേർന്നു. സെപ്റ്റംബർ 6ന് ഫിറോസ്പൂരിലെ സീറയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരിട്ടെത്തിയാണ് സെഖോണിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിലായി ഇദ്ദേഹത്തിനെതിരെ 47-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 നവംബറിലെ പ്രശസ്തമായ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഇയാൾ.

സെഖോണിനെ 2023ൽ കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പുറത്തിറങ്ങിയെങ്കിലും 2017-ൽ മോഗയിൽ വെച്ച് ഇദ്ദേഹം വീണ്ടും അറസ്റ്റിലായി. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിലൂടെ 2023 നവംബറിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. പിന്നീട് സാമൂഹിക പ്രവർത്തനങ്ങളിലും പ്രാദേശിക രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും സെഖോൺ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഫിറോസ്പുർ മേഖലയിൽ രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്ന ഗുർപ്രീത് സിങ് ദിവസങ്ങൾക്ക് മുമ്പ് സീറയിൽ പാർട്ടി ഓഫീസ് തുറന്നിരുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തൽ.

നേരത്തേ, ഗുർപ്രീത് സിങ് സെഖോണിന്റെ ഭാര്യമാരായ മൻദീപ് കൗർ സെഖോണും കുൽജീത് കൗർ സെഖോണും ശിരോമണി അകാലിദളിന്റെ പിന്തുണയോടെ ബാസിദ്പൂർ, ഫിറോസ്ഷാ മേഖലകളിൽ നിന്നുള്ള ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. ജനക്ഷേമ നയങ്ങളിൽ ആകൃഷ്ടനായാണ് ഗുർപ്രീത് സിങ് സെഖോണും അനുയായികളും പാർട്ടിയിൽ ചേർന്നതെന്ന് എ.എ.പി പഞ്ചാബ് ഘടകം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ചടങ്ങിൽ ഗുർപ്രീത് സിങ് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും സർക്കാരിന്റെ ചില നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആപ്പ് പ്രവേശനം സീറ മണ്ഡലത്തിൽ അദ്ദേഹത്തിന് പാർട്ടി സ്ഥാനാർഥിത്വം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നിലവിൽ സീറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എഎപി എം.എൽ.എ നരേഷ് കതാരിയയാണ്. ഗുർപ്രീത് സിങ്ങിന്റെ പാർട്ടി പ്രവേശനം കതാരിയ ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുള്ളതായാണ് വിവരം.

സെഖോണിന്റെ പാർട്ടി പ്രവേശനത്തിനെതിരെ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ഭരണകക്ഷി നേരിട്ട് സ്വീകരിക്കുന്നത് രാഷ്‌ട്രീയത്തിൽ തെറ്റായ മാതൃക സൃഷ്ടിക്കുമെന്നാണ് വിമർശനം.

Tags: aapcriminalpunjabGurpreet Singh Sekhon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.