Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Sep 7, 2026, 08:45 am IST
inKerala

പറവൂര്‍: ലക്ഷങ്ങള്‍ മുടക്കി വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടും കെഎസ്ഇബിയുടെ നെറ്റ് മീറ്റര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി ഉത്പാദനം ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനാകാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. നെറ്റ് മീറ്ററിനായി അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി മീറ്റര്‍ ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും കഴിഞ്ഞ മൂന്ന് മാസമായി പ്രതിസന്ധി രൂക്ഷമായതായും ഉപഭോക്താക്കള്‍ പറയുന്നു. മീറ്റര്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കെഎസ്ഇബിക്കും കഴിയുന്നില്ലെന്നാണ് പരാതി.

വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഗാര്‍ഹിക ആവശ്യത്തിനുശേഷം അധികം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ വിതരണ ശൃംഖലയിലേക്ക് നല്‍കുന്നതാണ് നെറ്റ് മീറ്ററിങ് സംവിധാനം. ഗ്രിഡില്‍ നിന്ന് ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയും സോളാര്‍ പാനലുകളില്‍ നിന്ന് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിയും പ്രത്യേകം രേഖപ്പെടുത്തി കണക്കാക്കുന്നതാണ് ബൈഡയറക്ഷണല്‍ നെറ്റ് മീറ്ററിന്റെ പ്രധാന ചുമതല. കെഎസ്ഇബിയുടെ ഔദ്യോഗിക വിവരമനുസരിച്ച് നിലവിലുള്ള സാധാരണ മീറ്റര്‍ മാത്രം ഉപയോഗിച്ച് നെറ്റ് മീറ്ററിങ് ആനുകൂല്യം നേടാനാകില്ല. ആവശ്യമായ നെറ്റ് മീറ്ററും മറ്റ് അനുബന്ധ മീറ്ററിങ് സംവിധാനങ്ങളും സ്ഥാപിക്കണം.

നെറ്റ് മീറ്റര്‍ സ്ഥാപിച്ചശേഷമാണ് ഓണ്‍-ഗ്രിഡ് സൗരനിലയം ഔദ്യോഗികമായി ഗ്രിഡുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക. കെഎസ്ഇബിയുടെ നിലവിലെ നടപടിക്രമത്തിലും പ്ലാന്റ് പരിശോധന, ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, കരാര്‍ ഒപ്പിടല്‍, മീറ്റര്‍ സ്ഥാപിക്കല്‍, സംയുക്ത പരിശോധന എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടിക്രമം പൂര്‍ത്തിയാകുന്നത്. മീറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ സ്വന്തമായി ബൈഡയറക്ഷണല്‍ മീറ്റര്‍ വാങ്ങി സ്ഥാപിക്കാനാണ് ചില ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കുന്നത്. വിപണിയില്‍ ഏകദേശം 6000 രൂപവരെ ചെലവഴിച്ച് മീറ്റര്‍ വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടാകുന്നത്. സ്വകാര്യമായി വാങ്ങുന്ന മീറ്ററുകള്‍ക്ക് പരിമിതമായ വാറന്റി മാത്രമാണ് ലഭിക്കുന്നതെന്നും പിന്നീട് മീറ്ററിന്റെ തകരാര്‍, കൃത്യത, മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ കെഎസ്ഇബി വ്യക്തത നല്‍കുന്നില്ലെന്നും ഉപഭോക്താക്കള്‍ ആരോപിക്കുന്നു.

കെഎസ്ഇബിയുടെ മീറ്ററിന് പ്രതിമാസ വാടക നല്‍കേണ്ടിവന്നാലും മീറ്ററിന്റെ പരിപാലനം, കൃത്യത, തകരാര്‍ സംഭവിച്ചാല്‍ പരിഹാരം തുടങ്ങിയ കാര്യങ്ങളില്‍ ബോര്‍ഡിന്റെ ഉത്തരവാദിത്വം ലഭിക്കുമെന്നതിനാലാണ് ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം കെഎസ്ഇബി മീറ്ററിനായി കാത്തിരിക്കുന്നത്. സ്വന്തം പണം മുടക്കി പ്ലാന്റ് സ്ഥാപിച്ച ശേഷം വീണ്ടും മീറ്ററിനായി പണം ചെലവഴിക്കേണ്ടിവരുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും പരാതിയുണ്ട്. മിച്ച വൈദ്യുതിക്ക് ലഭിക്കുന്ന പ്രതിഫലം സംബന്ധിച്ചും ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. 2.69 രൂപ എന്ന നിരക്ക് കെഎസ്ഇബിയുടെ രേഖകളില്‍ ചില സൗരവൈദ്യുതി വാങ്ങല്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കാണുന്നുണ്ടെങ്കിലും എല്ലാ ഗാര്‍ഹിക നെറ്റ് മീറ്ററിങ് ഉപഭോക്താക്കള്‍ക്കും ഇതേ നിരക്ക് നേരിട്ട് ബാധകമാണെന്ന് പറയാനാകില്ല. നെറ്റ് മീറ്ററിങ് ഉപഭോക്താക്കളുടെ എനര്‍ജി അക്കൗണ്ടിങ്, ബാങ്കിങ്, സെറ്റില്‍മെന്റ് എന്നിവ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ചട്ടങ്ങള്‍ അനുസരിച്ചാണ് നടക്കുന്നത്.

ഇതിനിടെ, കെഎസ്ഇബി തന്നെ സ്മാര്‍ട്ട് മീറ്ററിങ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ സ്വന്തം പണം മുടക്കി വാങ്ങുന്ന മീറ്ററുകളുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

 

Tags: Purapura Solar PlantKSEB (Kerala State Electricity Board)Solar panel installersKSEB's net meter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.