Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പ്രവര്‍ത്തനം സമസ്ത മേഖലയിലും പരിവര്‍ത്തനം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധതയാണെന്നും ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവാ ബ്രിഡ്ജ് സിഇഒ കിരണ്‍ ഡി.എം യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് പി.എം. രവികുമാര്‍, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, ഡോ. ജയലക്ഷ്മി അമ്മാള്‍, ശ്രീജിത്ത് പി. എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളെ ദക്ഷിണ പ്രാന്ത സേവാ പ്രമുഖ് ജി.വി. ഗിരീഷ് പ്രഖ്യാപിച്ചു. ഡോ. പ്രസന്നമൂര്‍ത്തി (തിരുവനന്തപുരം), റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് (കോട്ടയം) രക്ഷാധികാരിമാര്‍, ഡോ. രഞ്ജിത്ത് വിജയഹരി – തിരുവനന്തപുരം (പ്രസിഡന്റ്), ഡോ. ശ്രീറാം ശങ്കര്‍ – പാലക്കാട് (ജനറല്‍ സെക്രട്ടറി), പി.ആര്‍. രാജിമോള്‍ – എറണാകുളം (ട്രഷറര്‍), കെ.വി. രാജീവ് – തൃശൂര്‍ (സംഘടനാ സെക്രട്ടറി).