Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

ഗഗൻയാൻ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 06:51 pm IST
inIndia

ശ്രീഹരിക്കോട്ട: രണ്ട് പിഎസ്എല്‍വി  വിക്ഷേപണവാഹനങ്ങളുടെ വിക്ഷേപണപരാജയത്തിന് ശേഷം, നീണ്ട എട്ട് മാസത്തെ ഇടവേള കഴിഞ്ഞതോടെ ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുന്നു. സെപ്തംബര്‍ നാല് വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും ജിഎസ്എൽവി എഫ് 17 വിജയകരമായി വിക്ഷേപിച്ചതോടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. ഒരു അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ഐഎസ് ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ചത്.

ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ വി നാരായണൻ

ജിഎസ്എല്‍വി എഫ് 17ന്റെ വിജയകരമായ വിക്ഷേപണം ഒരു പ്രധാന നേട്ടവും രാജ്യത്തിന് അഭിമാനത്തിന്റെ നിമിഷവുമാണെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ വിശേഷിപ്പിച്ചു.”ഈ ദൗത്യം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്, ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ്, കാരണം ആദ്യമായി ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിഎസ്എൽവി മാർക്ക് II വാഹനം ഉയർത്തി. ഞങ്ങൾ 2001ൽ വിക്ഷേപിക്കുമ്പോള്‍ ജിഎസ്എൽവി മാർക്ക് II വാഹനത്തിന്റെ ശേഷി 1,536 കിലോഗ്രാം മാത്രമായിരുന്നു. ഇന്ന്, ഞങ്ങൾ ശേഷി ഏകദേശം 40 ശതമാനം വർദ്ധിപ്പിച്ച് ഏകദേശം 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയാണ് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയച്ചത്. ജിഎസ്എൽവി മാർക്ക് II വാഹനം ഉയർത്തിയ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്,” അദ്ദേഹം പറഞ്ഞു.

എട്ടുമാസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 12ന് പിഎസ്എൽവി സി 62 പരാജയപ്പെട്ട ശേഷം റോക്കറ്റ് വിക്ഷേപണങ്ങളെല്ലാം ഐഎസ്ആർഒ നിര്‍ത്തിവെച്ചിരുന്നു. പിഎസ് എല്‍വി റോക്കറ്റിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിക്ഷേപണമാണ് ജനുവരി 12ന് പരാജയമടഞ്ഞത്. ഇതിനും ഏഴ് മാസം മുന്‍പ് മെയ് 18ന് പിഎസ് എല്‍വി സി61 എന്ന മറ്റൊരു ഉപഗ്രഹത്തിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളില്‍ ഉപയോഗിച്ച പിഎസ്എല്‍വി ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്. ഈ വിക്ഷേപണവാഹനങ്ങള്‍ രണ്ട് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടത് വലിയ ഒരു ആഘാതമായിരുന്നു.

ഇതോടെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഐഎസ് ആര്‍ഒയില്‍ നിന്നും ചില ശാസ്ത്രജ്ഞര്‍ സ്വകാര്യ ബഹിരാകാശക്കമ്പനികളില്‍ ജോലിക്ക് ചേര്‍ന്നതുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. പക്ഷെ എല്ലാ ആരോപണങ്ങളെയും തകര്‍ത്തുകൊണ്ടാണ് ഐഎസ് ആര്‍ഒയില്‍ നിന്നും ജിഎസ്എൽവി എഫ് 17 എന്ന വിക്ഷേപണ പേടകം ഇഒഎസ് 05 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയും പേറിക്കൊണ്ട് കുതിച്ചുയര്‍ന്നത്. രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം. ഇതിന് മുന്‍പ് ജിഎസ്എല്‍വി എഫ് 10 എന്ന ദൗത്യം 2021 ആഗസ്റ്റ് 12ന് പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് സെപ്തംബര്‍ നാലിന് വിക്ഷേപിച്ച പുത്തൻ പേടകം.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല, പകരം അതിനൽപ്പം താഴെ വച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും രണ്ട് പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവയ്‌ക്കുകയായിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല.

ഇനി ഗഗന്‍യാന്‍ എന്ന ആദ്യ ആളില്ലാ ദൗത്യം ഉടന്‍, മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി

ഈ ദൗത്യം വിജയകരമായി പൂർത്തിയായാൽ തൊട്ടുപിന്നാലെ ഗഗൻയാൻ എന്ന ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഇസ്രൊയുടെ തീരുമാനം. ഗഗൻയാൻ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ പറഞ്ഞു. മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: GSLV Mark2ISROGaganyaanLatest newsISRO Chairman V. NarayananEOS-05GSLV F17V Narayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

പുതിയ വാര്‍ത്തകള്‍

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.