നാഗ്പൂർ: ബംഗ്ലാദേശിലെ ‘ജെൻ സീ’ (Gen-Z) പ്രതിഷേധങ്ങള് നമുക്ക് വഴി കാണിച്ചുതരുന്നു എന്ന രീതിയിൽ ഐസ (AISA ) പ്രസിഡന്റ് നേഹ ബോറ നടത്തിയ പ്രസ്താവന രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് എന്സിപി എൻസിപി വർക്കിംഗ് പ്രസിഡന്റും എംപിയുമായ പ്രഫുല് പട്ടേല്.
ബംഗ്ലാദേശില് കലാപമുണ്ടാക്കിയ വിദ്യാര്ത്ഥി സംഘടനയുടെ നേതാവും ഇസ്ലാമിക മതമൗലികവാദിയുമായ നഹിദ് ഇസ്ലാമിനെ പിന്തുണച്ച് നേഹ ബോറ നടത്തിയ വീഡിയോ സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രഫുൽ പട്ടേൽ പറഞ്ഞു: “ഇന്ന് ഇന്ത്യ ജനാധിപത്യപരമായ മാർഗത്തിലൂടെ ഒത്തൊരുമയോടെ നിലകൊള്ളുന്നു. ഭാവിയിലും ഐക്യത്തോടും അഖണ്ഡതയോടും കൂടി വികസനത്തിലേക്ക് രാജ്യം മുന്നേറിക്കൊണ്ടിരിക്കും. ഇത്തരം ബാലസഹജമായ പ്രസ്താവനകൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇതൊരു പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യമാണ്. ”
“നേഹ ബോറയെപ്പോലുള്ളവര് ചെറുപ്പക്കാരാണ്, ഒരുപക്ഷേ അവർക്ക് രാജ്യത്തെക്കുറിച്ച് പൂർണ്ണമായ ധാരണയുണ്ടാകില്ല. ആർക്കും എന്തും പറയാം. എന്നാൽ, ഭരണഘടന പ്രകാരം തങ്ങൾക്കുള്ള വോട്ടവകാശത്തെക്കുറിച്ച് ഇന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ആ അവകാശങ്ങൾ ശരിയായ രീതിയിൽ വിനിയോഗിച്ചുകൊണ്ടാണ് ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിർത്തപ്പെടുന്നത്.” – പ്രഫുല് പട്ടല് ചൂണ്ടിക്കാട്ടി.
















