
തൃശൂർ ; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി വേഷമണിഞ്ഞെത്തിയത് ബിജെപി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ താഹ . കാവി സാരി ധരിച്ച് ഭാരതാംബയായി അണിഞ്ഞൊരുങ്ങിയ നേഹയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
തൃശൂർ കോർപ്പറേഷനിലെ ആദ്യ മുസ്ലീം കോർപ്പറേഷൻ കൗൺസിലറാണ് മുംതാസ് താഹ . കോർപ്പറേഷനിലെ കണ്ണംകുളങ്ങര ഡിവിഷനിലെ പ്രതിനിധിയാണ് മുംതാസ് . നേരത്തെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംതാസ് രംഗത്തിറങ്ങിയിരുന്നു. വന്ദേമാതരത്തിനും, ഭാരതാംബയ്‌ക്കുമെതിരെ കേരളത്തിലെ ജിഹാദികൾ രംഗത്ത് വരുന്ന സമയത്താണ് മകളെ തന്നെ ഭാരതാംബയാക്കി മുംതാസ് രംഗത്തെത്തിയത്.