Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : മാനാഞ്ചിറയില്‍ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി മാനാഞ്ചിറ സ്‌ക്വയറിലാണ് സംഭവം. അക്രമികള്‍ സിറിഞ്ചും സൂചിയും ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ കുത്തുകയായിരുന്നു.

കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.  ലഹരിസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Recent Posts