തൊടുപുഴ: തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന വൈറലായ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ വിജേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പോസ്റ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും സേനയുടെ പെരുമാറ്റച്ചട്ടം വിജേഷ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ എസ്ഐ വിജേഷ് പോസ്റ്റ് ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഒരു തട്ടമിട്ട ഒരു സ്ത്രീ പൂക്കളം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നതാണ് വിജേഷ് പങ്കുവച്ച ദൃശ്യങ്ങളിലുള്ളത്. ബംഗളൂരുവിലെ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് വാദം.
















