കൊച്ചി :അങ്കമാലിയില്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള കടയില്‍ വന്‍ അഗ്നിബാധ. ബാബുസ്റ്റോഴ്‌സ് എന്ന കടയിലാണ് അഗ്‌നിബാധയുണ്ടായത്.
സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്. ഒരു തൊഴിലാളിക്ക് പൊളളലേറ്റു.തീപ്പിടിച്ചതോടെ മറ്റ് തൊഴിലാളികള്‍ പുറത്തേക്ക് ഓടി.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല.
















