Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 09:28 am IST
inKerala

ന്യൂദല്‍ഹി: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മംഗലാപുരം റെയില്‍വേ വേര്‍പെടുത്തലിനെ വിവാദമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.

മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ നേരത്തെ മൂന്ന് ഡിവിഷനുകളുടെ ഭാഗമായിരുന്നു. ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുള്ള പുനഃസംഘടന മാത്രമാണ് നടക്കുന്നത്. ഇതിലൂടെ കേരളത്തിന് ഒരു നഷ്ടവും സംഭവിക്കില്ലെന്നും വികസന പദ്ധതികളില്‍ ഒരു രൂപപോലും കുറയില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രോഗ്രസ് കാര്‍ഡില്‍ വട്ടപ്പൂജ്യവും നെഗറ്റീവ് മാര്‍ക്കുകളും മാത്രമാണുള്ളത്. ഈ ഭരണപരാജയം മറയ്‌ക്കാനാണ് കേരളത്തിന് ഒരു നഷ്ടവും വരുത്താതെ മംഗലാപുരം റയില്‍വേ വേര്‍പെടുത്തലിനെ വിവാദമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെ നാലെണ്ണത്തിലും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞവര്‍ ശബരിമല ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ സിപിഎമ്മിനും പിണറായി സര്‍ക്കാരുകള്‍ക്കുമെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. മെസ്സി അഴിമതി അന്വേഷണം സിബിഐക്ക് കൈമാറാതെ വിജിലന്‍സിന് നല്‍കിയത് ഇന്‍ഡി മുന്നണിയിലെ സിപിഎമ്മിനെ രക്ഷിക്കാനാണ്. വര്‍ഗീയതക്കെതിരെ പോരാടുമെന്ന് വീമ്പുപറഞ്ഞവര്‍ ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും അടിയറവ് പറഞ്ഞ് വന്ദേമാതരത്തെയും പാവപ്പെട്ട കുട്ടികള്‍ക്കുള്ള പിഎം ശ്രീ പദ്ധതിയെയും മാറ്റിനിര്‍ത്തുകയാണ്. പുതിയ ഒരു നിക്ഷേപം പോലും ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ടാറ്റാ ഷിപ്‌യാര്‍ഡ് എന്ന പൊള്ളയായ വാഗ്ദാനം മാത്രമാണ് നല്‍കാനായത്.

അതേസമയം കേന്ദ്രസര്‍ക്കാരാകട്ടെ നൂറ് ദിവസത്തിനുള്ളില്‍ ദേശീയപാതാ വികസനത്തിന് 2,100 കോടി രൂപയും തിരുവനന്തപുരത്തെ കെ. കരുണാകരന്‍ മെഡിക്കല്‍ കോളജിന് 100 മെഡിക്കല്‍ സീറ്റുകളും റെയില്‍വേ വികസനത്തിന് 310 കോടിയും ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംസ്ഥാനത്തിന് അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തെ എക്സിം പോര്‍ട്ടായി ഉയര്‍ത്തിയതും കേന്ദ്രസര്‍ക്കാരാണ്. അതില്‍ അദാനിക്കെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു അവകാശവുമില്ല. റെയില്‍വേ വികസനത്തിനായി സംസ്ഥാനം ഇതുവരെ 13 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്ന് വന്നതോടെയാണ് മംഗലാപുരം റെയില്‍വേ വേര്‍പെടുത്തലിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ബിജെപി തയാറാക്കിയ ബ്ലൂപ്രിന്റ് കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ റെയില്‍വേ വികസന പദ്ധതികളെ മംഗലാപുരം റയില്‍വേ വേര്‍പെടുത്തല്‍ ബാധിക്കില്ലെന്നും ബിജെപി നല്‍കിയ ബ്ലൂപ്രിന്റില്‍ നിന്ന് ഒരു രൂപപോലും കുറയ്‌ക്കില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Rajeev ChandrasekharKerala GovernmentMangalore Railway divisionfailure of the 100-day administration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.