Samskriti

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍. പണ്ട് കാലങ്ങളില്‍ സന്ധ്യ സമയം ആയാല്‍ വീടുകളില്‍ നിന്നും ഉയര്‍ന്ന് കേട്ടിരുന്നത് കുട്ടികളുടേയും പ്രായമായവരുടേയും കൂട്ടായ നാമ ജപങ്ങളായിരുന്നു. ഇന്ന് അതെല്ലാം മാറി സന്ധ്യ സമയത്ത് വീടുകളില്‍ ടിവി പ്രവര്‍ത്തിച്ചും ചെറു പ്രായത്തിലുള്ളവര്‍ മൊബൈല്‍ ഫോണില്‍ കുത്തി അതിലുള്ള ദൃശ്യങ്ങള്‍ കണ്ട് രസിക്കുന്നു. അതു കാരണം നമ്മുടെ വീടുകളില്‍ നിന്നും സമാധാനവും ഐശ്വര്യവും എല്ലാം അപ്രത്യക്ഷമായി. വീട്ടിലെ നെഗറ്റീവ് എനര്‍ജി പൂര്‍ണമായും കുടുംബത്തില്‍ ലക്ഷ്മി കടാക്ഷവും സമാധാനവും നിറയുവാന്‍ സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തിയ ശേഷം താഴെ പറയുന്ന ക്രമത്തില്‍ ദിവസവും സന്ധ്യക്ക് നാമം ജപിക്കുന്നത് ശീലമാക്കണം.

1. ആദ്യം ഈശ്വരനെ മനസ്സില്‍ ധ്യാനിക്കുക. നിലവിളക്ക് കൊളുത്തി ഇരുന്നതിനു ശേഷം സകല ലോകങ്ങളേയും സംരക്ഷിക്കുന്ന ഈശ്വരനെ മനസ്സില്‍ വിചാരിച്ച് മുന്ന് പ്രാവശ്യം ഇങ്ങനെ ചൊല്ലുക.

ഹരേ കൃഷ്ണ, ഹരേ കൃഷ്ണ ഹരേ ഹരേ.

2. ഗണപതി ഭഗവാനെ വന്ദിക്കുവാനായി.ഏത് പ്രാര്‍ത്ഥന തുടങ്ങുമ്പോഴും വിഘ്‌നങ്ങള്‍ അകറ്റുവാനായി ആദ്യം ഗണപതി ഭഗവാനെ വേണം പ്രാര്‍ത്ഥിക്കുവാന്‍.

ശുക്‌ളാംപരധരം വിഷ്ണും ശശിവര്‍ണ്ണം ചതുഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്‌നോപശാന്തയേ.

3. സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുവാന്‍. വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും അറിവും ബുദ്ധിയും ലഭിക്കുവാന്‍.

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി, വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ.

4. ലക്ഷ്മി ദേവിക്ക് (സാമ്പത്തിക ഐശ്വര്യത്തിനും വീട്ടിലെ അമിത പണച്ചെലവെല്ലാം ഐശ്വര്യം വരുവാന്‍ ഈ നാമം ചൊല്ലുക).

നമസ്‌തേതു മഹാമായെ ശ്രീപീഠേം സുര പൂജിതെ, ശംഖ് ചക്ര ഗദാഹസ്‌തെ മഹാലക്ഷ്മി നമോസ്തുതേ.

5. മഹാദേവന് (രോഗം മാറുവാനും ആയുസ്സിനും). കുടുംബത്തിലെ എല്ലാവര്‍ക്കും ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കുവാന്‍ ഈ ശിവനാമം ജപിക്കണം.

ഓം ത്രയംബകം യജാമഹേ. സുഗന്ധിം പുഷ്ടി വര്‍ദ്ധനം. ഉര്‍വ്വാരു കമിത ബന്ധനാത് മൃത്യോര്‍ മൂഷിയ മാമൃതാത്.

6. ശ്രീരാമ സ്തുതി.(സകല ദുരിതങ്ങളും അകറ്റുവാന്‍).

ശ്രീരാമ രാമ രാമേതിര രാമേ രാമേ മനോരമേ, സഹസ്രനാമം തത്തുല്യം രാമനാമവരാനനേ. ദീപാരാധന

സമര്‍പ്പണം: (അവസാനമായി നാമജപം അവസാനിപ്പിക്കുമ്പോള്‍). നിലവിളക്കിനെ നോക്കി ഈ നാമം ചൊല്ലി പ്രാര്‍ത്ഥന സമര്‍പ്പിക്കാം. ദീപം ജ്യോതി പരബ്രഹ്‌മം ദീപം
സര്‍വ്വന മോഹം, ദീപേന സാദ്ധ്യതേ സര്‍വ്വ സന്ധ്യ, ദീപം
നമോസ്തുതേ. അര്‍ത്ഥം. ദീപം പരബ്രഹ്‌മ സ്വരൂപമാണ്. അത് സകല അന്ധകാരത്തേയും പാപങ്ങളേയും നശിപ്പിക്കുന്നു. അങ്ങനെയുള്ള സന്ധ്യ ദീപത്തെ നമസ്‌ക്കരിച്ചുന്നു.