Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

തിലകവര്‍മ്മbyതിലകവര്‍മ്മ
Sep 19, 2026, 05:26 am IST
inSamskriti

മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും, കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും. ധര്‍മ്മാന്വേഷണപരമായ ഒരു ദര്‍ശനത്തില്‍ അധിഷ്ഠിതമാണ് ഭാരതീയ സംസ്‌ക്കാരം. ‘സര്‍വ്വേഷാം മംഗളം ഭവതു’, ‘ ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നിങ്ങനേയുള്ള മന്ത്രങ്ങളെല്ലാം തന്നെ ധര്‍മ്മാധിഷ്ഠിത തത്ത്വങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. അതുപോലെ നമ്മുടെ പാരമ്പര്യവും, കൊടുക്കല്‍ വാങ്ങലുകളിലൂടെ പാരിസ്ഥിക സൗഹൃദം സംരക്ഷിക്കുന്ന ഒന്നു തന്നെയാണ്. പ്രകൃതിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആചാരമോ, പ്രാര്‍ത്ഥനയോ നമുക്കില്ല തന്നെ. പ്രകൃതിയുടെ ഒരംശം എന്ന നിലയിലാണ് നാം മറ്റുള്ളവരെ കണ്ടിരുന്നത്.

സഹയജ്ഞാ പ്രജാസൃഷ്ട്വാ, പുരോവാച പ്രജാപതി:
അനേന പ്രസവിഷ്യധ്വം, ഏഷവോ സ്ത്വിഷ്ടകാമധുക്.
ഭഗവത്ഗീത പറയുന്നു….
പ്രജാപതി യജ്ഞത്തോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു, യജ്ഞം കൊണ്ട് ദേവന്മാരെ പ്രീതിപ്പെടുത്തുക. അവര്‍ നിങ്ങള്‍ക്ക് ഇഷ്ടകാമങ്ങളെ തരും.

എന്താണ് യജ്ഞം?
ചുറ്റുപാടുമുള്ള സകലതിനേയും വന്ദിക്കുകയും, ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും ചെയ്തുകൊണ്ട് ഉന്നത സംസ്‌ക്കാരം പുലര്‍ത്തുന്ന ജീവിതം തന്നെയാണ് യജ്ഞം. ദേവന്മാര്‍ പ്രകൃതിയിലെ ഊര്‍ജ്ജ സ്വരൂപങ്ങള്‍ തന്നെയാണ്. സൂര്യ ചന്ദ്രന്മാരും, പഞ്ചഭൂതങ്ങളും എല്ലാം ദേവന്മാര്‍ തന്നെ.

‘ ഇദം ന മമ:’ എന്നതാണ് യജ്ഞതത്ത്വം. അതായത് ഇവിടെ എന്റേതായി ഒന്നും ഇല്ല. എല്ലാം എന്നിലൂടെ ദേവന്മാര്‍ സാക്ഷാത്കരിക്കുന്നതാണ്. അങ്ങിനെയുള്ള ദേവന്മാരെ പൂജിക്കുക. അവര്‍ നിങ്ങള്‍ക്ക് ഇഷ്ട കാമങ്ങളെ തരും. ഇങ്ങനെ ലോക സൃഷ്ടിയില്‍ തന്നെ കൊടുക്കല്‍- വാങ്ങലുകളുടെ യജ്ഞതത്ത്വം ചേര്‍ത്ത് വച്ചിരിക്കുന്നു. ഈ ബോധം എപ്പോഴും ഉള്ളില്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിനാണ് മന്ത്രങ്ങളും, പൂജകളും മറ്റും ജീവിതത്തിലെ നിത്യകര്‍മ്മങ്ങളുടെ ഭാഗമായി ചെയ്യുന്നത്.

നിത്യകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഗായത്രീമന്ത്രോപാസന. എന്തുകൊണ്ടാണ് ഗായത്രീ മന്ത്രത്തിന് ഇത്രയും പ്രാധാന്യം നമ്മുടെ പൂര്‍വ്വികര്‍ കല്പിച്ചിരിക്കുന്നത്? ‘ഗായന്തം ത്രായതേ’ ഇതി ഗായത്രീ എന്നാണ്. ഗാനം ചെയ്യുന്ന മാത്രയില്‍ സാധകനെ രക്ഷിക്കുന്ന മന്ത്രം എന്നാണ് ഗായത്രി മന്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഇതാണ് യജ്ഞങ്ങളില്‍ ഗായത്രിക്കുള്ള പ്രാധാന്യം. ബ്രഹ്‌മവിദ്യയെ ദേവന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന മന്ത്രം. അതായത് നമ്മിലെ ഊര്‍ജ്ജ സ്വരൂപങ്ങളെ പ്രചോദിപ്പിക്കുന്നത്, ബോധമണ്ഡലത്തെ ഉണര്‍ത്തുന്നത്.. എന്നാണ് അര്‍ത്ഥമാക്കുന്നത്.

സ്വയം പ്രചോദനമുള്‍ക്കൊണ്ട് ഉണരുന്ന ശക്തിയാണ് ഗായത്രീ മന്ത്രോപാസനയിലൂടെ അനുഭവപ്പെടുന്നത്. ഈ ശക്തി ത്രിലോകങ്ങളേയും പ്രകാശമാനമാക്കുന്നു. ഈ ശക്തി ‘മന്ത്രശക്തി’, ‘ക്രിയാശക്തി’, ‘ ജ്ഞാന ശക്തി’ എന്നീ മട്ടില്‍ യഥാക്രമം, ശബ്ദ തരംഗ ഉത്തേജനമായും, പിന്നീട് സ്വയം പ്രചോദിത കര്‍മ്മ പദ്ധതികളായും, തുടര്‍ന്ന് കര്‍മ്മാനുഭവങ്ങള്‍ നല്‍കുന്ന ജ്ഞാനമായും പരിണമിക്കുന്നു. ഇങ്ങനെ ആത്മബോധാധിഷ്ഠിത ജീവിതത്തിന് തടസ്സം നില്‍ക്കുന്ന മോഹനമായ സ്വര്‍ണ്ണ പാത്രം (അഹങ്കാരം)ത്തെ നീക്കി, നിവൃത്തിതലാനുഭവം പകര്‍ന്ന് ആത്മജ്ഞാനത്തെ നല്‍കുന്നു.

ഗായത്രീ മന്ത്രോപാസന 3 തലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ആദ്യം വായിക്കുമ്പോള്‍ അതിന്റെ ശബ്ദാര്‍ത്ഥമാണ് വ്യക്തമാകുന്നത്. അത് പ്രത്യേകിച്ച് ഒരറിവും നമുക്ക് നല്‍കുന്നില്ല. പിന്നീട് മന്ത്രം (മനനാത് ത്രായതേ ഇതി മന്ത്രാ)എന്ന നിലക്ക് വിശകലനം ചെയ്യമ്പോള്‍ സ്വാധ്യായ തലം തുറന്നു കിട്ടുന്നു. തുടര്‍ന്ന് മന്ത്രാശയത്തെ വിശകലനം ചെയ്ത് ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ അവനവനില്‍ സൂക്ഷ്മദര്‍ശനം സംഭവിക്കുന്നു. വീണ്ടും അന്വേഷണ ബുദ്ധിയോടെ അന്ത:സത്തയിലേക്കിറങ്ങുമ്പോള്‍, അനന്യതലം തെളിഞ്ഞു കിട്ടുന്നു. പടിപടിയായി ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് നോക്കാം.

ഓം ഭൂര്‍ ഭുവ: സ്വ:, തത് സവിതുര്‍ വരേണ്യം,
ഭര്‍ഗോ ദേവസ്യ ധീമഹി, ധിയോ യോന: പ്രചോദയാത്.
ഓം എന്നത് ഉള്ളുണര്‍ത്തുന്ന പ്രണവ മന്ത്രമാണ്. ഇത് നമ്മെ പ്രാര്‍ത്ഥനയുടെ തലത്തിലെത്തിക്കുന്നു.

ഭൂലോകത്തേയും, ഭുവര്‍ലോകത്തേയും, സ്വര്‍ഗ്ഗലോകത്തേയും പ്രകാശിപ്പിക്കുന്ന സവിതാവ് ഞങ്ങളുടെ ബുദ്ധിയേയും പ്രചോദിപ്പിക്കട്ടെ. പ്രചോദിതമായ ബുദ്ധി വളരെ പെട്ടെന്ന് സ്വധര്‍മ്മത്തെ തിരിച്ചറിയുന്നു. സ്വധര്‍മ്മം സുധര്‍മ്മവുമായിരിക്കണം. ഉള്ളുണര്‍ത്തുന്ന ഓംകാര മന്ത്രത്തോടെ, പഞ്ചഭൂതങ്ങളില്‍ കേന്ദ്രസ്ഥാനത്തുള്ള ഭൂമിയെ ഉപാസിക്കുമ്പോള്‍ പഞ്ചേന്ദ്രിയ അനുഭവങ്ങളുടെ ഒരു ലോകം സാധകനില്‍ തുറക്കുന്നതാണ് ഭൂലോകം.

ഭൗതിക കാഴ്ചപ്പാടില്‍ ഭൂമിയും അതിലെ സകല ജീവജാലങ്ങളും, സസ്യലതാദികളും, കരയും, കടലുമടങ്ങുന്ന ലോകമാണ് ഭൂലോകം. ഇവിടെ ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളു. നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം, ഒരു ലോകത്തേ നമ്മള്‍ കാണുന്നില്ല, അറിയുന്നില്ല.
ഭുവര്‍ലോകം എന്നാല്‍ സൂര്യ ചന്ദ്രന്മാരും, നക്ഷത്രവും, വായുമണ്ഡലവും അടങ്ങുന്ന അന്തരീക്ഷം. അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങളാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍. ഇത് നമ്മുടെ ജീവിത ചക്രത്തില്‍ മാറി മാറി വരുന്നു.

സ്വര്‍ഗ്ഗലോകം ജീവിതത്തിലെ സുഖങ്ങളും, സന്തോഷങ്ങളും മാത്രം വേര്‍തിരിച്ചെടുത്ത് നമുക്ക് എപ്പോഴും ആസ്വദിക്കാന്‍, സങ്കല്പിച്ചുണ്ടാക്കുന്ന ഒരു ലോകം. ഇതാണ് ആദ്യ കാഴ്ചപ്പാടിലെ മൂന്ന് ലോകങ്ങള്‍. ഈ മൂന്നു ലോകങ്ങളേയും പ്രകാശിപ്പിക്കുന്ന സൂര്യന്‍ എന്റെ ബുദ്ധിയേയും പ്രചോദിപ്പിക്കട്ടെ എന്ന അര്‍ത്ഥമാണ് ഗ്രഹിക്കുന്നത്. ഇനി മന്ത്രാര്‍ത്ഥങ്ങളെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് വീണ്ടും വിശകലനം ചെയ്തറിയുമ്പോള്‍, നമ്മള്‍ അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്നു.

ഇത് പാരസ്പര്യത്തിന്റെ തലമാണ്.’ പരസ്പരം ഭാവയന്ത’ എന്ന ഗീതാവാക്യമനുസരിച്ച് ഭൂലോകം, ഭൂമിയെ മാത്രം അടിസ്ഥാനപ്പെടുത്തി കാണുന്നതല്ല. ഇവിടെ എല്ലാ കര്‍മ്മങ്ങളും പരസ്പരം കൊൃടുക്കല്‍ വാങ്ങലുകളാകുന്നു.

ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, സൂര്യനഭിമുഖമായി തിരിഞ്ഞുകൊണ്ട് ദിനരാത്രങ്ങളെ സൃഷ്ടിക്കുന്നു. വ്യയുമണ്ഡലവുമായി ചേര്‍ന്ന് കൃത്യമായ അകലം പാലിച്ചു കൊണ്ട് സൂര്യനെ വലം വയ്‌ക്കുന്നു. ഋതുഭേദങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവ സൃഷ്ടിച്ച് നമ്മളെ പരിപാലിക്കുന്നു.
(തുടരും)

 

Tags: DevotionalHinduismGayatri Mantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.