Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 20, 2026, 06:17 am IST
inSamskriti

സമൂഹത്തിലെ അധഃസ്ഥിതരോടുള്ള ഉദാരപൂര്‍ണ്ണമായ സമീപനം ഉള്ളിലെ സ്‌നേഹമെന്ന നന്മയുടെ പ്രതിഫലനമാണ്. നമ്മുടെ ഹൃദയം മറ്റുള്ളവരുടെ വേദനയില്‍ വിതുമ്പുമ്പോഴാണ് നമ്മിലെ ഈശ്വരനെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത്. അപ്പോള്‍ മാത്രമാണ് നമുക്ക് നമ്മെ പഠിയ്‌ക്കാന്‍ കഴിയുന്നത്. ലേശവും സ്വാര്‍ഥതയില്ലാത്ത ഉദാരത ജീവിതത്തിന്റെ ഉത്കൃഷ്ടതയാണ്.

ഉള്ളുകൊണ്ടുണരാതെ ബാഹ്യമായി ഉയര്‍ന്നതുകൊണ്ട് യാതൊരു ഗുണവുമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് നമ്മിലെ നിസ്സാരത്വം നമുക്ക് മനസ്സിലാകുന്നത്.

മുംബൈ റെയില്‍വേസ്റ്റേഷനില്‍നിന്ന് കൊയ്‌നയിലേയ്‌ക്ക് ട്രെയിന്‍ പോകാന്‍തയ്യാറായി നില്‍ക്കുകയാണ് . യാത്രക്കാര്‍ അതില്‍ കയറുന്ന തിരക്കിലാണ് പുറപ്പെടുംമുന്‍പുള്ള പച്ചക്കൊടികാട്ടാന്‍ അല്പം സമയം കൂടിയേ ഉള്ളൂ.

പെട്ടെന്നൊരു വ്യക്തി കടന്നുവന്ന് ഇരിപ്പിടംകണ്ടുപിടിച്ച് അവിടെയിരു ന്നു.തൊട്ടുപിന്നാലെ ഏതാണ്ട് പത്തുപന്ത്രണ്ടുവയസ്സുള്ള കൃശഗാത്രനായ ഒരു ബാലന്‍ അയാളുടെ പിന്നാലെ കയറി . അവന്റെ തലയില്‍ ഭാരമുള്ള രണ്ടു പെട്ടികള്‍, കയ്യില്‍ വലിയ ഒരു ബാഗ്, തോളില്‍ മറ്റൊരു സഞ്ചി…….! നേരത്തെ കയറിയ യാത്രികന്‍ ആ ബാലന്റെ കയ്യില്‍നിന്നും അതെല്ലാം ഇറക്കിവെച്ചശേഷം അവനു പത്തുരൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി.

‘അവന്‍ വിക്കിവിക്കി സങ്കടത്തോടെ പറഞ്ഞു: സര്‍…., എന്നോട് കുറച്ചു കനിവുണ്ടാകണം. രണ്ടു രൂപകൂടി
തരണം ……’ പ്രതികരിക്കാതെനില്‍ക്കുന്ന അയാളെ നോക്കി അവന്‍ തുടര്‍ന്നു:
‘……രണ്ടു ദിവസമായിട്ട് ഞാനും എന്റെ കുഞ്ഞനുജത്തിയും പട്ടിണിയാണ്.
അവന്റെ ദയനീയത കണ്ടില്ലെന്നു നടിച്ച് അയാള്‍ പറഞ്ഞു:
‘തന്നതുതന്നെ അധികമാണ് .വേണമെന്നുണ്ടെങ്കില്‍ വേഗം പൊയ്‌ക്കോ.’

അത്രയും പറഞ്ഞ് അയാള്‍ വായനയില്‍ മുഴുകി .
അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാനുള്ള വിസില്‍ മുഴങ്ങി. വണ്ടി ചലിച്ചുതുടങ്ങുന്നതു കണ്ട് ആ പാവം ബാലന്‍ വേദനിയ്‌ക്കുന്ന മുഖവുമായി വേഗം പുറത്തിറങ്ങി.

ട്രെയിന്‍ കുറേദൂരം പോയപ്പോള്‍ അടുത്ത സ്റ്റേഷനില്‍നിന്നും കൈക്കു ഞ്ഞുമായി ഒരു കുടുംബം ആ ട്രെയിനില്‍ കയറി. പഴയ സ്റ്റേഷനില്‍ നിന്നും കയറി അയാളുടെ ആഭിമുഖമുള്ള ഇരിപ്പിടത്തില്‍ അവര്‍ ഇരുന്നു.

പലസാധനങ്ങളുമായി വിലപ്പനക്കാരും ട്രെയിനില്‍ കയറുകയുണ്ടായി.

അവരില്‍ ഒരു കളിപ്പാട്ടക്കാരന്‍ കയ്യില്‍ ഡമരുവും സഞ്ചിയില്‍ പാവയും ചുണ്ടില്‍ വിസിലുമായി അതിലേ വന്നു .വിസിലിന്റെ ശബ്ദം കേട്ടതും കുഞ്ഞുഹൃദയം അതിനായി അവന്റെ അമ്മയോട് നിര്‍ബ്ബന്ധിയ്‌ക്കാന്‍ തു ടങ്ങി.അമ്മയാകട്ടെ ആ കുഞ്ഞിനെ അതില്‍നിന്നും പിന്തിരിപ്പിയ്‌ക്കുവാ ന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അവന്റെ അച്ഛന്‍ വഴക്കുപറഞ്ഞതോടെ അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി .കളിപ്പാട്ടക്കാരനാകട്ടെ, അതിനോടകം കുറച്ചുദൂരെയെത്തുകയും ചെയ്തിരുന്നു.

പക്ഷെ ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ട അയാള്‍ അവിടെനിന്നും തിരികെ വന്നു. അതിനുശേഷം സന്തോഷപൂര്‍വ്വം ഒരു വിസിലെടുത്ത് അവനു നല്‍കി. ആ പിഞ്ചുമുഖത്തു പുഞ്ചിരി വിടര്‍ന്നു.

വിസിലിന്റെ വില നല്‍കുവാനായി ‘അമ്മ അവരുടെ പേഴ്സ് തുറക്കുന്നത് കണ്ട ആ സാധുവായ വില്പനക്കാരന്‍ അത് തടഞ്ഞുകൊണ്ട് പറഞ്ഞു:

‘ഇരിയ്‌ക്കട്ടെ,…..ഈ കുഞ്ഞിന്റെ സന്തോഷംതന്നെയാണ് ഇതിന്റെ വില !

ഇന്നെന്റെകച്ചവടം നന്നായിരിക്കും .’ അത്രയും പറഞ്ഞു അയാള്‍ മുന്നോട്ടു നടന്നു.

ഇതെല്ലാം കണ്ടുകൊണ്ടു മുന്നിലിരുന്ന പഴയ യാത്രക്കാരന്‍ തന്റെ അജ്ഞതയില്‍ ലജ്ജിച്ചു തലകുനിച്ചിരുന്നുപോയി ! തന്റെ ചുമടുമായി വന്ന ആ പാവം ബാലനെ വേദനിപ്പിച്ചുവിട്ടത് ശരിയായില്ല.

അതെ, ഈ പാവം വില്പനക്കാരന്റെ വിശാലമായ മനസ്സിനുമുന്നില്‍ എങ്ങനെ നമിയ്‌ക്കാത്തിരിയ്‌ക്കും !
ശരിയാണ് ; നാം എത്രമാത്രം നിസ്സാരരാണെന്ന് മറ്റുള്ളവരുടെ മഹത്തായ പ്രവൃത്തി കാണുമ്പോഴാണ് തിരിച്ചറിയുന്നത് . എന്നാല്‍ ഹൃദയം ഉദാരമെങ്കില്‍ അങ്ങനെയൊരവസ്ഥ ഒരിടത്തും ഉണ്ടാവുകയില്ല.

മറ്റുള്ളവരോടുള്ള ഉദാരത എന്നത് മഹാസൗഭാഗ്യംതന്നെയാണ്.

പല ഉദാരമനസ്‌കരുമാണ് നാം അറിഞ്ഞും അറിയാതെയും നമ്മെ ഉയരങ്ങളിലേക്ക് ആനയിച്ചിട്ടുള്ളത് എന്നത് ഓര്‍മ്മയില്‍ വെയ്‌ക്കുക . നമ്മുടെ സ്‌നേഹോദാരമായ കാഴ്‌ച്ചപ്പാട് ജീവിതത്തില്‍ നമുക്കുകിട്ടിയ ഈശ്വരകാരുണ്യമാണെന്നോര്‍ക്കുക .

Tags: DevotionalHuman mind and bodyHindu spiritualityആലോചനാമൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.