Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 02:41 pm IST
inKerala, Pathanamthitta

കോഴഞ്ചേരി: കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്ന് ആറന്മുള ഭഗവാനു തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കടന്നു പോകുന്ന ജലയാത്രയ്‌ക്കു പെരിങ്ങര മൂവിടത്ത് മേച്ചേരി മനയില്‍ സ്വീകരണം. രാവിലെ 11ന് പമ്പയാറ്റിലെ നീരേറ്റുപുറം കടവിലാണു തോണിയടുത്തത്. ആറന്മുളയിലേക്കുള്ള യാത്രയ്‌ക്കിടെ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ ഭട്ടതിരി വിശ്രമിക്കുന്ന സ്ഥലമാണു മൂവിടത്ത് മേച്ചേരി മന. കുടുംബ കാരണവര്‍ നാരായണന്‍ നമ്പൂതിരി പൊന്നാട അണിയിച്ചാണ് ഭട്ടതിരിയെ വരവേറ്റത്.

മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരിയ്‌ക്കാണ് ഇത്തവണയും ആറന്മുളയാത്രയുടെ ചുമതല. നൂറ്റാണ്ടുകളുടെ ആചാരപ്പെരുമയും ഭക്തിയും പേറി ആറന്മുള തിരുവോണത്തോണി യാത്രയ്‌ക്ക് കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുനിന്ന് തുടക്കമായി. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്‌ക്കുള്ള സമര്‍പ്പണ വിഭവങ്ങളുമായി മങ്ങാട്ട് ഇല്ലത്തുനിന്ന് ഭട്ടതിരി ഇന്നലെയാണ് ചുരുളന്‍ വള്ളത്തില്‍ യാത്രയായത്. ഇല്ലം കടവില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കും ആചാരപരമായ ചടങ്ങുകള്‍ക്കും ശേഷമാണ് അദ്ദേഹം കാട്ടൂരിലേക്ക് യാത്രയായത്. നൂറ്റാണ്ടുകളുടെ ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന അപൂര്‍വമായ ആചാരപെരുമയ്‌ക്കാണ് മീനച്ചിലാറും പമ്പാ നദിയും സാക്ഷിയാകുന്നത്.

പത്തനംതിട്ട ജില്ലയിലെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവ് വരെയാണ് ആദ്യഘട്ട യാത്ര. കാട്ടൂരിലെത്തിച്ചേരുന്ന ഭട്ടതിരി, അവിടെനിന്ന് ഉത്രാടം വൈകുന്നേരം കെടാവിളക്കും പിടിച്ച്, തിരുവോണ സദ്യയ്‌ക്കുള്ള അരിയും പച്ചക്കറികളും മറ്റ് പൂജാദ്രവ്യങ്ങളുമായി തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് യാത്ര തിരിക്കും. തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള മഠക്കടവില്‍ എത്തുന്ന തോണിയിലെ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഭഗവാന് നിവേദിക്കുന്ന തിരുവോണ സദ്യ ഒരുക്കുന്നത്. 18 കരക്കാരുടെ പ്രതിനിധികളും പള്ളിയോടങ്ങളും തിരുവോണത്തോണിക്ക് അകമ്പടിയാകും.

പമ്പാതീരത്ത് താമസിച്ചിരുന്ന മങ്ങാട്ട് ഇല്ലത്തെ കാരണവര്‍ക്ക് സാക്ഷാല്‍ തിരുവാറന്മുളയപ്പന്‍ നല്‍കിയ അരുളപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്. പിന്നീട് കുടുംബം മാറിയെങ്കിലും ആചാരങ്ങള്‍ തടസമില്ലാതെ തലമുറകളായി തുടരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അനൂപ് നാരായണ ഭട്ടതിരി ഈ വിശുദ്ധ നിയോഗം ഏറ്റെടുത്ത് നടത്തുന്നത്. തിരുവോണം അത്താഴപൂജ വരെ ക്ഷേത്രത്തില്‍ ഭട്ടതിരിയുടെ കാര്‍മ്മികത്വവും ഉണ്ടായിരിക്കും.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പമ്പയുടെ തീരത്ത് കാട്ടൂരുന്നെന്ന് പറയുന്ന സ്ഥലത്താണ് മങ്ങാട്ട് ഇല്ലം പൂര്‍വികര്‍ താമസിച്ചിരുന്നത്. അന്നത്തെ മുത്തശന്‍ തിരുവാറന്മുളയപ്പന്‍ ഭക്തനായിരുന്നു. എല്ലാ വര്‍ഷവും തിരുവോണത്തിന് കാലുകഴിചൂട്ട് എന്ന ആചാരം നടത്തുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു വര്‍ഷം ആചാരം നടത്തിയപ്പോള്‍ ആരും വരാതെ ഇരിക്കുകയും ഇതില്‍ നിരാശനായ അദ്ദേഹം പൂജമുറിയില്‍ പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്തു. പെട്ടന്ന് ഒരു ബ്രാഹ്മണ ബാലന്‍ വിശക്കുന്നുവെന്ന് പറഞ്ഞ് ഇല്ലത്തിലേക്ക് വരുകയുണ്ടായി. അങ്ങേയറ്റം സന്തോഷത്തോടു കൂടി ബാലന് ഭക്ഷണം നല്‍കി. മടക്കയാത്രയ്‌ക്ക് മുമ്പ് തനിക്ക് ലഭിച്ച ആഥിയേതിഥ്വം ഇഷ്ടമായെന്നും എല്ലാ വര്‍ഷവും താങ്കള്‍ എനിക്ക് ഭക്ഷണം തരണമെന്നും ബാലന്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഉത്രാടത്തിന് തൊട്ട് മുമ്പ് തിരുവാറന്മുളയപ്പന്‍ സ്വപ്നത്തില്‍ വരുകയും വന്ന ബാലന്‍ താനാണെന്ന് മുത്തശനോട് പറഞ്ഞു. ഇനി മുതല്‍ ആറന്‍മുളയില്‍ വന്ന് ഭക്ഷണം തന്നാല്‍ മതിയെന്നും സ്വപ്നത്തില്‍ തിരുവാറന്മുളയപ്പന്‍ പറഞ്ഞു. നടന്ന കാര്യങ്ങള്‍ ആറന്‍മുളയില്‍ അറിയിക്കുകയും ഭട്ടതിരിയുടെ വരവിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു. അന്ന് തൊട്ട് മുടങ്ങാതെ എല്ലാ വര്‍ഷവും തിരുവാറന്മുളയപ്പന് തിരുവോണ സദ്യ എത്തിക്കുന്നു. കാല ക്രമേണ കുടുംബം കോട്ടയം കുമാരനെല്ലൂരിലേക്ക് മാറിയെങ്കിലും ഇന്നും പതിവ് തെറ്റിക്കുന്നില്ല.

ചിങ്ങമാസത്തിലെ മൂലം നാള്‍ ഇവിടെ നിന്ന് പുറപ്പെട്ട് ഉത്രാടത്തിന്റെയെന്ന് വൈകുന്നേരം കാട്ടൂര്‍ എത്തിച്ചേരും. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്കുമായി സദ്യയ്‌ക്കുള്ള സാധനങ്ങളുമായി ആറന്‍മുളയിലേക്ക് യാത്ര പുറപ്പെടും. തിരുവോണം പുലര്‍ച്ചെ അവിടെ എത്തിച്ചേരും. ഈ കെടാവിളക്ക് ശ്രീകോവിലിനുള്ളില്‍ കൊളുത്തിയാണ് അന്നത്തെ പൂജാ കര്‍മങ്ങള്‍ക്ക് തുടക്കം നല്‍കുന്നത്. അത്താഴ പൂജ വരെ ഇല്ലത്തെ ആളുകള്‍ മണ്ഡപത്തിലുണ്ടാകും. അതിനുശേഷം യാത്രപറഞ്ഞ് ഇറങ്ങുന്നതാണ് ഐതീഹ്യം.

Tags: ThiruvonathoniaranmulaMangattu Bhattathiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.