പത്തനംതിട്ട: ആറന്മുള തിരുവോണത്തോണി പമ്പയാറ്റില്‍ മുങ്ങിയ സംഭവം അധികാരികളുടെ ഗുരുതരമായ അനാസ്ഥയാണ് വെളിവാക്കുന്നതെന്ന് ശശികല ടീച്ചര്‍. ആചാരപരമായ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ടതും ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരുന്നതും ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നും ടീച്ചര്‍ പറഞ്ഞു. താഴെത്തട്ടിലുള്ള ക്ഷേത്ര ജീവനക്കാരുടെ മേല്‍ മാത്രം കുറ്റം ചുമത്തി ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥരും ബോര്‍ഡ് ഭാരവാഹികളും ഭരണാധികാരികളും സംഭവത്തിലെ വീഴ്ചയ്‌ക്ക് മറുപടി പറയണം. ക്ഷേത്രങ്ങളുടെ ആചാരപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനുപകരം പദവികളും ആനുകൂല്യങ്ങളും അനുഭവിക്കുന്നതിലാണ് അധികാരികള്‍ക്ക് താല്‍പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി.
















