തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്.
തലശേരി കൂട്ടുപാറക്കുന്നിലുളള കോഴിഫാമില്‍ വച്ചാണ് അപകടം.ദേശമംഗലം സ്വദേശി അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുളള കോഴിഫാമാണിത്.കോഴിഫാമിലേക്ക് നായ്‌ക്കളും മറ്റും കടക്കാതിരിക്കാനായി ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് വൈദ്യുതാഘാതമേറ്റത്.
ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
















