ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഇന്ത്യക്ക് നിരാശ.ഇന്ത്യ കരുത്തരായ നെതര്‍ലന്‍ഡിനോട് 3-1ന് പരാജയപ്പെട്ടു.ഇന്ത്യയുടെ സെമി സാധ്യതകളും ഇതോടെ മങ്ങി.
41ാം മിനിറ്റില്‍ ടെല്‍ഗെന്‍കാംപ്, 51ല്‍ ഹൊഡെമേകേഴ്സ് എന്നിവര്‍ ഡച്ച് സംഘത്തിനായി സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 52ാം മിനിറ്റില്‍ . പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഹര്‍മന്‍പ്രീത് ഒരു ഗോള്‍ മടക്കി.
പിന്നാലെ 55ാം മിനിറ്റില്‍ തിജാസ് വാന്‍ ഡാമിലൂടെ മൂന്നാം ഗോള്‍ നെതര്‍ലന്‍ഡ്സ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങള്‍ പാഴായി.
















