ന്യൂദൽഹി: ജൂലൈ 20 ന് നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ‘ചലോ സൻസദ്’ മാർച്ചിനിടെ പെല്ലറ്റ് തോക്കിൽ പരിക്കേറ്റതായി ആരോപിക്കപ്പെടുന്ന 19 വയസ്സുള്ള സാഹിൽ ലോച്ചാബുമൊത്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് പ്രയോഗിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
സംഭവത്തിൽ ഇതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ച രാഹുൽ പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്റെ പരാതിയിൽ ദൽഹി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചുവെന്ന് സാഹിൽ പറഞ്ഞു. രാഹുലും സാഹിലും മുമ്പ് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പോയിരുന്നു.
















