പാലക്കാട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ കെമിസ്ട്രി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം.
















