മലപ്പുറം: വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയിലായി.തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിയെയാണ് പിടികൂടിയത്.
വിജിലന്‍സ് വീട്ടിലെത്തി പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി.പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. പ്രവാസി വനിതയുടെ ഹോട്ടലിനും ജ്യൂസ് ഷോപ്പിനും ലൈസന്‍സന്‍സ് നല്‍കുന്നതിന് വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കോഴ ആവശ്യപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീജിയെ വിജിലന്‍സ് താമസ സ്ഥലത്ത് നിന്നും പിടികൂടിയത്.കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ശനിയാഴ്ച വാടക വീട്ടിലെത്തിച്ച് പൈപ്പ് തകര്‍ത്ത് പണം കണ്ടെടുക്കുകയായിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പണം വാങ്ങിയ കാര്യം പ്രവാസി വനിത വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്നാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.















