ന്യൂദല്‍ഹി : കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തിയ സോണിയ ഗാന്ധിയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോണ്‍ഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ല. രാജ്യത്തെ പല ഭാഗങ്ങളിലും നിയമലംഘനത്തിന്‌റെ പേരില്‍ സോണിയക്കെതിരെ നല്‍കുന്ന പരാതികള്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ്. അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതു സംബന്ധിച്ച് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് ബേബി ആവശ്യപ്പെട്ടു.
എന്നാല്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോണിയയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. പതിവു പോലെ ഇക്കാര്യത്തിലും പിണറായിയുടെ നിലപാടിനെ തള്ളുകയാണ് എം എ ബേബി.
















