
കൊച്ചി: കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി കാട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍.ബാങ്കില്‍ വ്യാജ പണയ വിവരങ്ങള്‍ സൃഷ്ടിച്ച് ജീവനക്കാരന്‍ തട്ടിപ്പ് കാട്ടുകയായിരുന്നു.
ബാങ്ക് അപ്രൈസറായ അനൂപ് ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.2014 മുതല്‍ പലരുടെയും പേരില്‍ ഇയാള്‍ വ്യാജ പണയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഇല്ലാത്ത സ്വര്‍ണത്തിന് ബാങ്കില്‍ നിന്ന് പണം അനുവദിച്ചു. ഓഡിറ്റിംഗ് സമയത്ത് അക്കൗണ്ടുകളില്‍ സ്വര്‍ണം എത്തിച്ച് പരിശോധകരെ കബളിപ്പിക്കുകയും ചെയ്തു.എന്നാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.