കൊല്ലം: ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് ബെവ്കോ എംഡി ആണ് സസ്പെന്‍ഡ് ചെയ്തത്. മദ്യത്തിന് അധിക പണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.
കരുനാഗപ്പള്ളിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 3 ലിറ്റര്‍ മദ്യം വാങ്ങിയ ആളോട് 50 രൂപയാണ് അധികം വാങ്ങിയത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് മന്ത്രി എം ലിജു അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മദ്യത്തിന് കൂടുതല്‍ വില വാങ്ങുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി ലിജു പറഞ്ഞു.
















