Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. പ്രതിക്ക് ജാമ്യം നല്‍കിയ തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

മറ്റ് 24 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥകള്‍ ഹരീഷ് കുമാറിനും ബാധകമാക്കി.സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

നേരത്തെ കേസിലെ 21 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.68 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞതും അന്വേഷണം അവസാനഘട്ടത്തിലെത്തിയതും കണക്കിലെടുത്താണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.ജാമ്യം അനുവദിക്കുന്നതിനെ ഇ ഡി എതിര്‍ത്തു.

 

Recent Posts